ഭഗവന്ത് മന്നിനെയും, പഞ്ചാബ് പൊലീസിനെയും ഭയമില്ല; വിഡിയോ സന്ദേശവുമായി അമൃത്പാൽ സിംഗ്

ഒളിവിൽ കഴിയുന്ന ഖലിസ്ഥാൻ വാദി അമൃത്പാൽ സിംഗ് വിഡിയോ സന്ദേശവുമായി രംഗത്ത്. പഞ്ചാബിനെ സംരക്ഷിക്കാൻ സിഖ് സംഘടനകളോട് അമൃത്പാൽ ആഹ്വാനം ചെയ്തു. മുഖ്യമന്ത്രി ഭഗവന്ത് മന്നിനെയും , പഞ്ചാബ് പൊലീസിനെയും ഭയമില്ലെന്ന് അമൃത് പാൽ വീഡിയോ സന്ദേശത്തിൽ പറയുന്നു.
വിവിധ പേരുകളിൽ നിരവധി പാസ്പോർട്ടുകൾ കൈവശമുള്ള അമൃത്പാൽ സിംഗ് മാർച്ച് 18നാണ് പഞ്ചാബ് പൊലീസ് വലയിൽനിന്ന് രക്ഷപ്പെട്ടത്. തുടർന്ന് ഇയാളെ പഞ്ചാബ് പൊലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ അമൃത്പാൽ സിസിംഗിന്റെ ന്‍റെ അടുത്ത സഹായിയും ഗൺമാനുമായ ഫോജി എന്നറിയപ്പെടുന്ന വീരേന്ദ്ര സിങ്ങിനെ അമൃത്സർ പൊലീസ് അറസ്റ്റ് ചെയ്തു.
#BREAKING
— Parteek Singh Mahal (@parteekmahal) March 29, 2023
In first a video after police action Waris Punjab De chief #AmritpalSingh asking to call Sarbat Khalsa on the occasion of Baisakhi and also talking about arrest of his aides and later their detention in Assam jail. pic.twitter.com/sNKvN4Idiv
Read Also: ‘അമൃത്പാൽ അനുയായികളെ 24 മണിക്കൂറിനകം മോചിപ്പിക്കണം’; പഞ്ചാബ് സർക്കാരിനോട് അകാൽ തഖ്ത്
അതിനിടെ അമൃത്പാൽ സിംഗ് ഡൽഹിയിൽ വിലസുന്ന സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സൺഗ്ലാസും ഡെനിം ജാക്കറ്റുമണിഞ്ഞ് തലപ്പാവില്ലാതെ സഹായി പപൽപ്രീത് സിംഗിനൊപ്പം നടക്കുന്നതാണ് ദൃശ്യം. മുഖം കാണാത്തരീതിയിൽ മാസ്കും ധരിച്ചിട്ടുണ്ട്. മാർച്ച് 18-ന്റേതാണ് ദൃശ്യങ്ങളെന്നാണ് പൊലീസ് പറഞ്ഞത്.
Story Highlights: Amritpal Singh’s first statement after absconding, video released
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here