ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് നടന്ന കലാപരിപാടിക്കിടെ ഒരാളെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം; പ്രതി അറസ്റ്റിൽ

ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് നടന്ന കലാപരിപാടിക്കിടെ ഒരാളെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പാലോട് പൊലീസ് പിടികൂടി. ചേന്നൻപാറ കെ.എം.സി.എം സ്കൂളിന് സമീപം വാണിശ്ശേരി സജികുമാർ (44) ആണ് പിടിയിലായത്. പാലോട് ഇടവം ആയിരവില്ലി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സംഘർഷം ഉണ്ടായത്. അഖിൽ എന്നയാൾക്കാണ് കുത്തേറ്റത്. ( attempted murder The accused was arrested in palode ).
Read Also: ഇരുപതോളം കേസിൽ പ്രതി; റൗഡി ലിസ്റ്റിൽ പേര്; ‘പൂമ്പാറ്റ സിനി’ അറസ്റ്റിൽ
നെയ്യാർഡാമിലെ തുരുത്തിൽ ഒളിവിൽ കഴിയുകയായിരുന്ന സജികുമാറിനെ കഴിഞ്ഞ ദിവസം പുലർച്ചെയാണ് പിടികൂടിയത്. മംഗലപുരം വഴി വ്യാഴാഴ്ച ഇയാൾ വിദേശത്തേക്ക് കടക്കുമെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് പ്രതിയെ അറസ്റ്റചെയ്തത്. കേസുമായി ബന്ധപ്പെട്ട് മൂന്നുപേർ നേരത്തേ പിടിയിലായിരുന്നു. ഇപ്പോൾ പിടിയിലായ സജികുമാറിനെ റിമാൻഡ് ചെയ്തു.
Story Highlights: attempted murder The accused was arrested in palode