രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ അപലപിച്ച് ദമ്മാം നവോദയ

രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയ നടപടിയെ അപലപിക്കുന്നതായി ദമ്മാം നവോദയ. ഇന്ത്യയിലെ പ്രധാന പ്രതിപക്ഷ പാർട്ടിയുടെ നേതാവിനെ ഒരു രാഷ്ട്രീയ പ്രസംഗത്തിന്റെ പേരിൽ ലോക്സഭാംഗത്വം റദ്ദാക്കിയ നടപടി ലോകരാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യയുടെ ജനാധിപത്യ രാജ്യം എന്ന നിലയിലെ അന്തസിന് പോറൽ ഏൽപ്പിക്കുന്നതായിരിക്കുമെന്ന് ദാമ്മാം നവോദയ അഭിപ്രായപ്പെട്ടു.
കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് നടത്തുന്ന രാഷ്ട്രീയ ഇടപെടലുകളിലും മനീഷ് സിസോദിയ, രാഹുൽ ഗാന്ധി എന്നിവർക്കെതിരായ കേസുകളിലും പ്രതികരിച്ച പ്രതിപക്ഷ എം പിമാരെ ഡൽഹിയിൽ അറസ്റ്റ് ചെയ്തതും ഇതിന്റെ മറ്റൊരു ഭാഗമാണ്.
പോസ്റ്റർ പതിച്ചതിന്റെ പേരിൽ ഡൽഹിയിൽ കൂട്ടത്തോടെ കേസെടുക്കുകയും അറസ്റ്റ് നടത്തുകയും ചെയ്തു. ഇതൊന്നും ജനാധിപത്യ സമൂഹത്തിനും നമ്മുടെ ഭരണഘടനയുടെ മൂല്യങ്ങൾക്കും നിരക്കുന്ന നടപടികളല്ല. വിമർശനങ്ങളോടുള്ള അതിരുവിട്ട അസഹിഷ്ണുത നമ്മുടെ ജനാധിപത്യത്തെ അപകടപ്പെടുത്തുകയാണ്. രാഹുൽ ഗാന്ധിക്കെതിരെ ഉണ്ടായ നടപടിയെ ഈ തിരിച്ചറിവിൻ്റെ വെളിച്ചത്തിൽ നോക്കിക്കാണാനും ശക്തമായി പ്രതികരിക്കാനും ജനാധിപത്യ വിശ്വാസികൾ ഒന്നടങ്കം മുന്നോട്ടു വരണമെന്നും ദമ്മാം നവോദയ ആവശ്യപ്പെട്ടു.
Read Also: പൊന്നാനി വെല്‍ഫെയര്‍ കമ്മിറ്റി ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു
Story Highlights: Dammam navodaya respond rahul gandhi’s disqualified
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here