Advertisement

കെടിയു താത്ക്കാലിക വി.സി നിയമനം; മൂന്നംഗ പാനല്‍ ഗവര്‍ണര്‍ക്ക് നല്‍കി സര്‍ക്കാര്‍

March 29, 2023
Google News 2 minutes Read
Government appointed a three-member panel in KTU VC appointment

സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിന് മൂന്നംഗ പാനല്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് കൈമാറി. ഡിജിറ്റല്‍ സര്‍വകലാശാല വി സി സജി ഗോപിനാഥ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ ബൈജു ഭായി, പ്രൊഫ. അബ്ദുള്‍ നസീര്‍ എന്നിവര്‍ പട്ടികയിലുണ്ട്. താത്ക്കാലിക വൈസ് ചാന്‍സല്‍ ഡോ.സിസ തോമസ് മറ്റന്നാള്‍ വിരമിക്കുന്ന സാഹചര്യത്തിലാണ് ഈ നടപടി.(Government appointed a three-member panel in KTU VC appointment)

കഴിഞ്ഞ ദിവസമാണ് രാജ്ഭവന്‍ കെടിയു വിസി ചുമതല സിസ തോമസിന് പകരം ആര്‍ക്കാണ് നല്‍കേണ്ടതെന്ന് സര്‍ക്കാരിനോട് ചോദിച്ചത്. പേരുകള്‍ നിര്‍ദേശിക്കാനായിരുന്നു രാജ്ഭവന്റെ നിര്‍ദേശം. ഇതനുസരിച്ചാണ് സര്‍ക്കാര്‍ മൂന്നംഗ പാനലിന് രൂപം നല്‍കിയത്. നേരത്തെ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്ത പേരില്‍ സജി ഗോപിനാഥും ഉണ്ടായിരുന്നു. ഈ പേര് ആദ്യം മുന്നോട്ടുവച്ചെങ്കിലും ഗവര്‍ണര്‍ നിരസിക്കുകയായിരുന്നു. സജി ഗോപിനാഥിനെ വിസി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കാന്‍ നോട്ടീസ് നല്‍കിയിരുന്നു എന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഈ നിരസിക്കല്‍.

Story Highlights: Government appointed a three-member panel in KTU VC appointment

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here