നാഷ്‌വിൽ സ്കൂൾ വെടിവെപ്പിലെ കുറ്റവാളിയെ കീഴടക്കുന്ന പൊലീസിൻ്റെ സാഹസിക നീക്കം; ദൃശ്യങ്ങൾ പുറത്ത്

അമേരിക്കയിലെ നാഷ്‌വിൽ സ്കൂൾ വെടിവെപ്പിലെ കുറ്റവാളിയെ കീഴടക്കുന്ന പൊലീസിൻ്റെ സാഹസിക നീക്കത്തിൻ്റെ ദൃശ്യങ്ങൾ പുറത്ത്. ഒരു സംഘം പൊലീസുകാർ ആയുധധാരികളായി സ്കൂളിലേക്ക് ഇരച്ചുകയറുന്നതും വിവിധയിടങ്ങൾ പരിശോധിച്ച് ഒടുവിൽ കുറ്റവാളിയെ കീഴടക്കുന്നതുമാണ് ദൃശ്യങ്ങളിൽ ഉള്ളത്. സംഘത്തിലുണ്ടായിരുന്ന റെക്സ് എംഗൾബെർട്ട്, മൈക്കൽ കൊളാസോ എന്നീ പൊലീസ് ഉദ്യോഗസ്ഥരുടെ ബോഡി കാം ദൃശ്യങ്ങളാണ് ഇത്. 6 മിനിട്ടുള്ള വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
സായുധരായ പൊലീസുകാർ ക്ലാസ് മുറികളും താഴേ നിലയിലെ മറ്റ് സ്ഥലങ്ങളുമാണ് ആദ്യം പരിശോധിക്കുന്നത്. ഇതിനിടെ അവർ മുകൾ നിലയിൽ നിന്ന് വെടിയൊച്ച കേൾക്കുന്നു. തുടർന്ന് അഞ്ച് പേരടങ്ങുന്ന സംഘം പ്രതിയെ വെടിവെച്ച് വീഴ്ത്തുകയാണ്. വെടിയേറ്റ് നിലത്തുകിടക്കുന്ന പ്രതി ചലിക്കാൻ ശ്രമിക്കുമ്പോൾ വീണ്ടും വെടിയുതിർത്ത് ‘അനങ്ങരുത്’ എന്ന് പറയുന്നതും വിഡിയോയിൽ കാണാം.
Nashville Police have released the bodycam footage and it cannot be stressed enough how remarkable this response was. These men are absolute heroes. pic.twitter.com/aOT8IJyH04
— Sara Gonzales (@SaraGonzalesTX) March 28, 2023
തിങ്കളാഴ്ച ടെന്നസിയിലെ നാഷ്‌വില്ലെയിലെ എലമെന്ററി സ്കൂളിലുണ്ടായ വെടിവെപ്പിൽ മൂന്ന് വിദ്യാർത്ഥികളും മൂന്ന് സ്കൂൾ ജീവനക്കാരും കൊല്ലപ്പെട്ടിരുന്നു. ബർട്ടൺ ഹില്ലിലെ പ്രെസ്ബിറ്റീരിയൻ ചർച്ചിനോട് ചേർന്ന് പ്രവർത്തിക്കുന്ന കവനന്റ് സ്കൂളിലെത്തിയ തോക്കുധാരി നിറയൊഴിക്കുകയായിരുന്നു. 28-കാരിയായ വനിതയാണ് ആക്രമം നടത്തിയതെന്നും ട്രാൻസ്ജെൻഡറാണെന്നും രണ്ട് തരം റിപ്പോർട്ട് പുറത്തുവരുന്നുണ്ട്. ഇവരെ വെടിവച്ച് കൊലപ്പെടുത്തിയതായി നാഷ്‌വിൽ പൊലീസ് ഡിപ്പാർട്ട്മെന്റ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
Story Highlights: Nashville school shooter dead visuals
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here