Advertisement

ട്രെയിനിൽ സൈനികൻ പീഡിപ്പിച്ച കേസ്; യുവതി പീഡനത്തിന് ഇരയായില്ലെന്ന പ്രചാരണം വ്യാജമെന്ന് റെയിൽവേ പൊലീസ്

March 29, 2023
Google News 2 minutes Read
Soldier arrested

ട്രെയിനിൽ സൈനികൻ യുവതിയെ പീഡിപ്പിച്ച കേസിൽ യുവതി പീഡനത്തിന് ഇരയായില്ലെന്ന പ്രചാരണം വ്യാജമെന്ന് റെയിൽവേ പൊലീസ്. യുവതിയുടെ പരാതിയിലാണ് സൈനികൻ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസെടുത്തത്. സൈനികനെതിരെ യുവതി പീഡിപ്പിച്ചെന്ന് മൊഴി നൽകിയിരുന്നു. യുവതിക്ക് എതിരെ മെഡിക്കൽ റിപ്പോർട്ട് എന്ന പ്രചാരണം വ്യാജമെന്നും റെയിൽവേ പൊലീസ് വ്യക്തമാക്കി. Railway police on the campaign against rape victim

കഴിഞ്ഞ മാർച്ച് 18 ന് ആണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ജമ്മു കശ്മീരീൽ നിന്നും രാജധാനി എക്സ്പ്രസിൽ നാട്ടിലേക്ക് മടങ്ങിയ പ്രതീഷ് എന്ന സൈനീകൻ തിരുവനന്തപുരം സ്വദേശിനിയും വിദ്യാർത്ഥിനിയുമായ യുവതിയെ മദ്യം നൽകി മയക്കിയ ശേഷം ലൈംഗീകമായി പീഡിപ്പിച്ചു എന്നതായിരുന്നു പരാതി. സൗഹൃദം സ്ഥാപിച്ച് അടുത്തുകൂടിയ പ്രതീഷ് മദ്യം നൽകി യുവതിയെ മയക്കത്തിലാക്കിയ ശേഷമായിരുന്നു പീഡനം. തിരുവനന്തപുരത്ത് ട്രയിനിറങ്ങിയ യുവതിയെ മദ്യലഹരിയിലാണ് വീട്ടുകാർ കണ്ടത് തുടർന്ന് തിരുവനന്തപുരം റെയിൽവേ പൊലിസിൽ പരാതി നൽകി. പരാതി ആലപ്പുഴയിലെ RPF ന് കൈമാറുകയും പ്രതീഷ് കുമാറിനെ ആലപ്പുഴയിലെ ഭാര്യ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്യുകയും ആയിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതി ഇപ്പോൾ ആലപ്പുഴ സബ് ജയിലിൽ ആണ് ഉള്ളത്

എന്നാൽ പരാതി വ്യാജമാണെന്നും ,യുവതി പീഡനത്തിന് ഇരയായില്ലെന്നും ഇതിന്റെ മെഡിക്കൽ റിപ്പോർട്ടും വ്യാപകമായി നവ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതോടെ പെൺകുട്ടിക്കെതിരെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ കൂട്ട ആക്രമണം രൂക്ഷമായി. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരായി രഹസ്യ മൊഴിയടക്കം നൽകി പരാതിയിൽ ഉറച്ച് നിൽക്കുകയും കേസിൽ നിർണായകമായ വിവരങ്ങൾ അന്വേഷണ സംഘത്തിന് കൈമാറുകയും ചെയ്യുമ്പോഴാണ് യുവതിക്ക് എതിരെ അടിസ്ഥാന രഹിതമായ പ്രചാരണം.

അന്വേഷണ സംഘം ഈ വാർത്തകൾ പൂർണമായും തള്ളി. സൈനീകന് അനുകൂലമായ മെഡിക്കൽ പരിശോധനാ റിപ്പോർട്ടെന്നത് വ്യാജ പ്രചരണമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. യുവതി നൽകിയ പരാതിയിൽ വസ്തുത ഉണ്ടെന്ന് ബോധ്യപ്പെട്ടതായും അന്വേഷണം പുരോഗമിക്കുകയാണെന്നും കേസിന്റെ അന്വേഷണച്ചുമതലയുള്ള റെയിൽവേ പോലീസ് ഇൻസ്‌പെക്ടർ ക്രിസ്പിൻ, എസ്.ഐ. ഷാനിഫ് എന്നിവർ പറഞ്ഞു. യുവതിക്കെതിരായ ദുഷ പ്രചരണങ്ങൾ ബോധപൂർവ്വമാണോ എന്ന് സംശയിക്കുന്നതായും അന്വേഷണ സംഘം പറഞ്ഞു.

Story Highlights: Railway police on the campaign against rape victim

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here