കരിപ്പൂരില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട; നാല് കോടിരൂപയുടെ സ്വര്‍ണം പിടികൂടി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. സ്വര്‍ണക്കടത്ത് സംഘവും സ്വര്‍ണം പൊട്ടിക്കല്‍ സംഘവും പിടിയിലായി. 5151 ഗ്രാം സ്വര്‍ണം കടത്താന്‍ ശ്രമിച്ച അഞ്ച് പേരെയാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്. സ്വര്‍ണം ഒളിപ്പിച്ച് കടത്താനുപയോഗിച്ച പത്തൊന്‍പത് കാപ്‌സൂളുകള്‍ ഇവരില്‍ നിന്ന് കണ്ടെടുത്തു. കാപ്‌സ്യൂളുകളായി ശരീരത്തിന്റെ രഹസ്യ ഭാഗങ്ങളില്‍ ഒളിപ്പിച്ച നിലയിലും, കാര്‍ബോട് പെട്ടിക്കുള്ളിലും കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടികൂടിയത്.(Gold seized at Karipur Airport worth rs 4 crores)
സ്വര്‍ണക്കടത്തുകാരായ ഇവരില്‍ നിന്ന് സ്വര്‍ണം തട്ടിയെടുക്കാന്‍ എത്തിയ സംഘത്തിലെ ഏഴ് പേരാണ് പിടിയിലായവരില്‍ മറ്റുള്ളവര്‍.ഇതുകൂടാതെ മറ്റ് മൂന്ന് കേസുകളിലായി 1.4 കോടി രൂപ വില വരുന്ന രണ്ടര കിലോ സ്വര്‍ണവും പൊലീസ് പിടിച്ചെടുത്തു.
വിവിധ കേസുകളിലായാണ് ഇന്ന് കരിപ്പൂരില്‍ സ്വര്‍ണവേട്ട നടന്നത്. സസ്പന്‍സും ട്വീസ്റ്റു നിറഞ്ഞതായിരുന്നു ഇന്നലെ രാത്രിയിലും, പുലര്‍ച്ചയും ഉള്ള കരിപ്പൂര്‍ പരിസരത്തെ സ്വര്‍ണ്ണ വേട്ട. കടത്തുകാരോടൊപ്പം ഇവരില്‍ നിന്ന് സ്വര്‍ണം പൊട്ടിക്കാനെത്തുന്ന സംഘത്തെയും പൊലീസും കസ്റ്റംസും പിടികൂടി. ഇവരെ എയര്‍പോര്‍ട്ടിന് പുറത്ത് നിന്നാണ് അറസ്റ്റുചെയ്തത്. രണ്ടാഴ്ചയ്ക്കിടെ മൂന്നാമത്തെ സ്വര്‍ണം പൊട്ടിക്കല്‍ സംഘമാണ് കരിപ്പൂരില്‍ പിടിയിലാകുന്നത്.
Read Also: കരിപ്പൂർ വിമാനത്താവളം വഴി ഒരു കോടി രൂപയുടെ സ്വർണം കടത്താൻ ശ്രമം; യുവതി പിടിയിൽ
എക്‌സറേ പരിശോധനയിലാണ് 19 കാപ്‌സൂളുകളായുള്ള സ്വര്‍ണ്ണം പിടികൂടിയത്. സ്വര്‍ണവുമായി എയര്‍ പോര്‍ട്ടിലിറങ്ങുന്ന മൂന്ന് യാത്രക്കാരെ തട്ടിക്കൊണ്ടു പോകാനായിരുന്നു കടത്തുകാരുടെ ശ്രമം.എന്നാല്‍ ഈ മൂന്ന് യാത്രക്കാരെ സംശയം തോന്നിയ ഉദ്യേഗസ്ഥര്‍ എക്സ്റേയ്ക്കായി പുറത്തേക്ക് കൊണ്ടു പോകുമ്പോള്‍ ആറംഗ സംഘം ഉദ്യോഗസ്ഥരുടെ വാഹനത്തിന് ചുറ്റും കറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ട പൊലീസ് തന്ത്രപരമായ പ്രതികളെ കീഴടക്കിയത്. ഉദ്യോഗസ്ഥരെ ആക്രമിച്ച് യാത്രക്കാരില്‍ നിന്ന് സ്വര്‍ണം തട്ടിയെടുക്കാനായിരുന്നു ഇവരുടെ പദ്ധതി.
Story Highlights: Gold seized at Karipur Airport worth rs 4 crores
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here