‘ഞാൻ ഒളിച്ചോടിയ ആളല്ല…ഉടൻ പുറത്തുവരും’: പുതിയ വീഡിയോയിൽ അമൃത്പാൽ സിംഗ്

വാരിസ് പഞ്ചാബ് മേധാവിയും ഖാലിസ്താൻ വിഘടനവാദിയുമായ അമൃതപാൽ സിംഗിൻ്റെ മറ്റൊരു വീഡിയോ കൂടി പുറത്തുവന്നു. താൻ രാജ്യം വിട്ട് ഓടിപ്പോയവരിൽ ഒരാളല്ല. ഉടൻ തന്നെ ലോകത്തിന് മുന്നിൽ പ്രത്യക്ഷപ്പെടുമെന്നും രണ്ടാമത്തെ വീഡിയോയിൽ പറയുന്നു.
‘രാജ്യം വിട്ട് ഓടിപ്പോയവരിൽ ഒരാളല്ല ഞാൻ, വിമതനാണ്, ഞാൻ ഓടിപ്പോയിട്ടില്ല, ഞാൻ ഉടൻ ലോകത്തിന് മുന്നിൽ പ്രത്യക്ഷപ്പെടും, ഞാൻ ഭയപ്പെടുന്നില്ല. സർക്കാർ ചെയ്യാൻ ആഗ്രഹിക്കുന്നതെന്തും ചെയ്യുക. എൻ്റെ വഴിയിൽ നിറയെ മുള്ളുകളുണ്ട്, വീട്ടുകാർ പേടിക്കേണ്ട..’- അമൃത്പാൽ സിംഗ് പറയുന്നു.
അതേസമയം 13 ദിവസമായി പൊലീസിനെ വെട്ടിലാക്കുന്ന അമൃതപാൽ സിംഗിനെ തേടി പൊലീസും സുരക്ഷാ ഏജൻസികളും പഞ്ചാബിൽ വീണ്ടും വൻ ഓപ്പറേഷൻ ആരംഭിച്ചു. പാക്കിസ്താനോട് ചേർന്നുള്ള പത്താൻകോട്ടിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
ശ്രീ ഹർമന്ദിർ സാഹിബ് ഉൾപ്പെടെയുള്ള എല്ലാ പ്രധാന ആരാധനാലയങ്ങളിലും സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. കൂടുതൽ പൊലീസിനെയും അർധസൈനിക വിഭാഗത്തെയും വിന്യസിച്ചിട്ടുണ്ട്. ഹോഷിയാർപൂരിൽ ഡ്രോൺ നിരീക്ഷണവും നടക്കുന്നുണ്ട്.
Story Highlights: ‘I am not fugitive… will come out soon’: Amritpal Singh in new video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here