ഐപിഎൽ ക്യാപ്റ്റന്മാരുടെ ഫോട്ടോഷൂട്ടിൽ രോഹിത് ശർമയെ കാണാനില്ല; അമ്പരപ്പോടെ ആരാധകർ

ഇന്ത്യൻ പ്രീമിയർ ലീഗ് നാളെ ആരംഭിക്കുന്നതിനു മുന്നോടിയായി ഐപിഎൽ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകൾ പങ്കുവച്ച ക്യാപ്റ്റന്മാരുടെ ഫോട്ടോഷൂട്ടിൽ മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ ഇല്ല. മറ്റ് 9 ടീമുകളുടെ ക്യാപ്റ്റന്മാരും ഗ്രൂപ്പ് ഫോട്ടോയിലുണ്ട്. ഈ ചിത്രത്തിൽ രോഹിത് മാത്രം ഉൾപ്പെടാത്തത് എന്തുകൊണ്ടെന്ന അമ്പരപ്പിലാണ് ആരാധകർ.
രോഹിത് ശർമയാണ് ഫോട്ടോഗ്രാഫറെന്നാണ് ചിലരുടെ കമൻ്റ്. കപ്പടിക്കുന്ന ക്യാപ്റ്റൻ്റെ ഫോട്ടോ സിംഗിൾ ആയി എടുക്കുമെന്ന് മറ്റ് ചിലർ. മറവിയുടെ ആശാനായ രോഹിത് ഫോട്ടോഷൂട്ടിൻ്റെ കാര്യം മറന്നുപോയതാവാമെന്നാണ് മറ്റ് ചിലർ പറയുന്നത്. എന്തായാലും ഗ്രൂപ്പ് ചിത്രം ആരാധകർക്കിടയിൽ വൈറലായിക്കഴിഞ്ഞു.
Game Face 🔛
— IndianPremierLeague (@IPL) March 30, 2023
ARE. YOU. READY for #TATAIPL 2023❓ pic.twitter.com/eS5rXAavTK
പുത്തൻ മാറ്റങ്ങളുമായാണ് ഇത്തവണ ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ആരാധകർക്ക് മുന്നിൽ എത്തുന്നത്. മറ്റ് സീസണുകളിൽ ഇല്ലാതിരുന്ന ഇംപാക്ട് പ്ലേയർ നിയമം, പുതു രീതിയിലെ പ്ലേയിംഗ് ഇലവൻ പ്രഖ്യാപനം, ഡിസിഷൻ റിവ്യൂ സിസ്റ്റം, ഫീൽഡിങ് നിബന്ധന എന്നിവ ഈ സീയോനിലെ മാറ്റങ്ങളാണ്. കൂടാതെ, ഐപിഎല്ലിലെ മത്സരങ്ങൾ ഹോം – എവേ രീതിയിലേക്ക് തിരികെയെത്തുന്ന സീസൺ കൂടിയാണ് ഈ വർഷത്തേത്.
Story Highlights: ipl photoshoot rohit sharma missing
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here