Advertisement

കോൺഗ്രസിന്റെ വൈക്കം സത്യാഗ്രഹ ശതാബ്‌ദി ആഘോഷവേദിയിൽ അവഗണന; പൊട്ടിത്തെറിച്ച് കെ മുരളീധരൻ

March 30, 2023
2 minutes Read

കോൺഗ്രസിന്റെ വൈക്കം സത്യാഗ്രഹ ശതാബ്‌ദി ആഘോഷവേദിയിൽ ശശിതരൂരിനും കെ മുരളീധരനും അവഗണന. ഇവരുവർക്കും പ്രസംഗിക്കാൻ അവസരം നൽകിയില്ല. ശശിതരൂരിന് മുൻനിരയിൽ സീറ്റ്‌ നിഷേധിച്ചു. കെപിസിസി പ്രസിഡന്റിനോടും കെ സി വേണുഗോപാലിനോടും കെ മുരളീധരൻ അതൃപ്തി നേരിട്ട് വ്യക്തമാക്കി.

കെ സുധാകരൻ നേരിട്ടാണ് ശശി തരൂരിനെ വൈക്കം സത്യാഗ്രഹ ശതാബ്‌ദി ആഘോഷത്തിലേക്ക് ക്ഷണിച്ചത്. തരൂർ പ്രസംഗിക്കണമെന്നും
ആവശ്യപ്പെട്ടിരുന്നു. എന്നാൽ പരിപാടിയുടെ സംഘാടകർ തരൂരിന് മുൻനിരയിൽ ഇരിപ്പിടം പോലും നിഷേധിച്ചു. ഒടുവിൽ ഡിസിസി പ്രസിഡന്റ്‌ തരൂരിനായി എഴുന്നേറ്റ് നൽകി. എഐസിസി അധ്യക്ഷൻ സംസാരിച്ചതിന് പിന്നാലെ തരൂരിനോട് പ്രസംഗികൻ കെ സി വേണുഗോപാൽ ആവശ്യപ്പെട്ടെങ്കിലും ആളുകൾ പോയതോടെ തരൂരും വേദിവിട്ടു.

Read Also: രാഹുൽഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ രൂപപ്പെട്ട പ്രതിപക്ഷ ഐക്യം നിലനിർത്തി പാർലമെന്റിന് പുറത്തും പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ് നീക്കം

മുൻ കെപിസിസി അധ്യക്ഷൻ എന്ന പരിഗണനയിൽ രമേശ്‌ ചെന്നിത്തലയ്ക്ക് പ്രസംഗിക്കാൻ അവസരം നൽകിയപ്പോൾ അതേ പട്ടികയിലുള്ള കെ മുരളീധരനെ ഒഴിവാക്കി. ‘താല്പര്യം ഇല്ലെങ്കിൽ അത് പറയണം, പരസ്യമായി അപമാനിക്കരുത്’ എന്ന് മുരളീധരൻ നേതൃത്വത്തോട് പറഞ്ഞതായാണ് വിവരം. സദസ് നിയന്ത്രിച്ചവർ മറന്നു പോയത് ആകാമെന്ന് സുധാകരൻ മറുപടി നൽകി. തന്റെ കാര്യത്തിൽ മറവിയും അവഗണനയും കുറച്ച് കൂടുതൽ ആണെന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വേറെ ആളെ നോക്കണമെന്നും മുരളീധരൻ പറഞ്ഞു എന്നും സൂചനയുണ്ട്.

ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും തരൂർ കോൺഗ്രസിൽ ചർച്ചയാവുകയാണ്. വിഷയത്തിൽ കെപിസിസി നേതൃത്വം പരസ്യ പ്രതികരണത്തിന് തയ്യാറാകാൻ സാധ്യതയില്ല.

Story Highlights: k muraleedharan shashi tharoor congress

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top