മികച്ച സേവനം കാഴ്ചവച്ച ജീവനക്കാർക്ക് കാർ സമ്മാനിച്ച് മൈജി

മികച്ച സേവനം കാഴ്ചവച്ച ജീവനക്കാർക്ക് കാറുകൾ സമ്മാനിച്ച് മൈജി. ബിസിനസ് ഹെഡ് (കൺസ്യൂമർ ഫിനാൻസ് ആന്റ് കോർപറേറ്റ് സെയിൽസ്) വിപിൻ കുമാർ കെ, അക്‌സസറീസ് പർച്ചേസ് ഹെഡ് അബ്ദുൽ വഹാബ്, ഫിനാൻസ് മാനേജർ റവന്യു അനീസ് എൻപി എന്നിവർക്കാണ് മൈജി ഉടമ എ.കെ ഷാജി കാറുകൾ സമ്മാനിച്ചത്. ( MyG Owner Gifts Car to employees )
മൈജിയിലെ തന്റെ സഹപ്രവർത്തകരായ മൂന്ന് പേർക്ക് കാർ സമ്മാനിക്കുമ്പോൾ അവരുടെ ജീവിത നിലവാരം ഉയരുന്നതിനൊപ്പം, നൻമയുടെ പാത പിന്തുടരുവാൻ അനേകർക്ക് പ്രചോദനം കൂടിയാവുകയാണെന്ന് മൈജി ചെയർമാൻ പറഞ്ഞു. ഇത്തവണ മൂന്ന് പേർക്കാണ് കാർ സമ്മാനിച്ചതെങ്കിൽ അടുത്ത തവണ അഞ്ച് പേർക്ക് കാർ സമ്മാനിക്കാനാണ് തീരുമാനമെന്ന് എ.കെ ഷാജി അറിയിച്ചു.
കഴിഞ്ഞ വർഷം മൈജി ഉടമ മെഴ്‌സിഡസ് ബെൻസ് കാർ സമ്മാനിച്ചത് 25 വർഷത്തോളം തനിക്കൊപ്പം ഉണ്ടായിരുന്ന സഹപ്രവർത്തകന് ആയിരുന്നു. അവരുടെയൊക്കെ കഠിനാധ്വാനത്തെയും ആത്മാർത്ഥതയെയും വിലമതിക്കുന്ന സ്ഥാപനമാണ് മൈജി എന്നുള്ള പ്രഖ്വാപനം കൂടിയായിരുന്നു ലക്ഷ്വറി കാർ നൽകിയ ഇവന്റ്. എല്ലാ വർഷവും സഹപ്രവർത്തകർക്ക് സൗജന വിദേശയാത്ര ട്രിപ്പുകളും മൈജി നൽകാറുണ്ട്. 16 വർഷം പൂർത്തിയായ വേളയിൽ മൈജിയുടെ തുടക്കം മുതൽ ഒപ്പമുണ്ടായിരുന്നവർക്കെല്ലാം സ്വർണ നാണയം നൽകിക്കൊണ്ടാണ് മൈജി ആഘോഷിച്ചത്.
കൊവിഡ് പ്രതിസന്ധിയുടെ സമയത്തും മെജി സഹപ്രവർത്തകരെ ചേർത്തുപിടിച്ചിരുന്നു. മഹാമാരിയുടെ ഭീതിയിലായിരുന്ന സഹപ്രവർത്തകരെയും കുടുംബാംഗങ്ങളെയും ഭക്ഷണക്കിറ്റും മറ്റ് സാമ്പത്തികസഹായങ്ങളും നൽകി പിന്തുണച്ചിരുന്നു.
Story Highlights: MyG Owner Gifts Car to employees
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here