ഹൃദയാഘാതം; മലപ്പുറം സ്വദേശി ജിദ്ദയില്‍ അന്തരിച്ചു

ഹൃദയാഘാതത്തെത്തുടര്‍ന്ന് മലപ്പുറം സ്വദേശി ജിദ്ദയില്‍ മരിച്ചു. വാണിയമ്പലം അങ്കപ്പൊയില്‍ സ്വദേശി ചെറുകപ്പള്ളി അബ്ദുല്‍ മജീദ് (63) ആണ് മരിച്ചത്. താമസ സ്ഥലത്ത് വെച്ച് ഇന്ന് രാവിലെ നെഞ്ചുവേദന അനുഭവപ്പെടുകയും ഉടന്‍ മരണം സംഭവിക്കുകയായിരുന്നു.(Pravasi malayali died at Jeddah)
28 വര്‍ഷത്തോളമായി പ്രവാസിയായ അബ്ദുള്‍ മജീദ് ജിദ്ദയിലെ സ്വകാര്യ കമ്പനിയില്‍ സെക്രട്ടറിയായി ജോലി ചെയ്തുവരികയായിരുന്നു. ഉമ്മുസല്‍മയാണ് ഭാര്യ. കിങ് ഫഹദ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജിദ്ദയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Story Highlights: Pravasi malayali died at Jeddah
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here