Advertisement

രോഹിത് ഫോട്ടോഷൂട്ടിനെത്താത്തത് അസുഖം ബാധിച്ചതിനാലെന്ന് റിപ്പോർട്ട്

March 30, 2023
Google News 2 minutes Read
rohit sharma photoshoot illness

രോഹിത് ശർമ ഐപിഎൽ ക്യാപ്റ്റന്മാരുടെ ഫോട്ടോഷൂട്ടിനെത്താത്തത് അസുഖം ബാധിച്ചതിനാലെന്ന് റിപ്പോർട്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. താരം മുംബൈ ഇന്ത്യൻസിൻ്റെ ആദ്യ മത്സരത്തിൽ കളിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. രോഹിതിൻ്റെ അസുഖം എന്തെന്ന് വ്യക്തമല്ല. (rohit sharma photoshoot illness)

പുത്തൻ മാറ്റങ്ങളുമായാണ് ഇത്തവണ ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ആരാധകർക്ക് മുന്നിൽ എത്തുന്നത്. മറ്റ് സീസണുകളിൽ ഇല്ലാതിരുന്ന ഇംപാക്ട് പ്ലേയർ നിയമം, പുതു രീതിയിലെ പ്ലേയിംഗ് ഇലവൻ പ്രഖ്യാപനം, ഡിസിഷൻ റിവ്യൂ സിസ്റ്റം, ഫീൽഡിങ് നിബന്ധന എന്നിവ ഈ സീയോനിലെ മാറ്റങ്ങളാണ്. കൂടാതെ, ഐപിഎല്ലിലെ മത്സരങ്ങൾ ഹോം – എവേ രീതിയിലേക്ക് തിരികെയെത്തുന്ന സീസൺ കൂടിയാണ് ഈ വർഷത്തേത്.

Read Also: പരുക്കിൽ വലഞ്ഞ് ഐപിഎൽ; മുകേഷ് ചൗധരി ടൂർണമെൻ്റിൽ നിന്ന് പുറത്ത്

ഐപിഎൽ നാളെ ആരംഭിക്കാനിരിക്കെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് കനത്ത തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. ഓസ്ട്രേലിയൻ പേസർ ജോഷ് ഹേസൽവുഡ്, ഓസീസ് ഓൾറൗണ്ടർ ഗ്ലെൻ മാക്സ്‌വൽ, ശ്രീലങ്കൻ ഓൾറൗണ്ടർ വനിന്ദു ഹസരങ്ക എന്നിവർ ആദ്യ മത്സരങ്ങളിൽ കളിക്കില്ലെന്നാണ് സൂചന. ഹേസൽവുഡിനും മാക്സ്‌വലിനും പരുക്കാണ് തിരിച്ചടിയെങ്കിൽ ഹസരങ്ക ന്യൂസീലൻഡിനെതിരായ പരിമിത ഓവർ പരമ്പരകളിൽ കളിക്കുകയാണ്. ടീമിലെ സുപ്രധാന താരങ്ങളായ താരങ്ങൾ ആദ്യ മത്സരത്തിൽ ഇറങ്ങിയില്ലെങ്കിൽ അത് ആർസിബിയ്ക്ക് കനത്ത തിരിച്ചടിയാകും.

ഹേസൽവുഡിന് ആദ്യ ചില മത്സരങ്ങൾ നഷ്ടമാവുമെന്നാണ് സൂചന. താരത്തിൻ്റെ കാലിനേറ്റ പരുക്ക് ഇതുവരെ പൂർണമായി ഭേദമായിട്ടില്ല. ക്രിക്കറ്റ് ഓസ്ട്രേലിയയുടെ മെഡിക്കൽ ക്ലിയറൻസ് ലഭിക്കുമ്പോഴേ താരം ഇന്ത്യയിലെത്തി ആർസിബിയ്ക്കൊപ്പം ചേരൂ. മാക്സ്‌വൽ ആവട്ടെ, മുംബൈ ഇന്ത്യൻസിനെതിരായ ആദ്യ മത്സരത്തിൽ നിന്നാവും വിട്ടുനിൽക്കുക. ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിൽ കളിച്ചെങ്കിലും മാക്സ്‌വൽ പൂർണമായ ശാരീരികക്ഷമത വീണ്ടെടുത്തിട്ടില്ല എന്നാണ് റിപ്പോർട്ട്. ഹസരങ്ക ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കും.

ചെന്നൈ സൂപ്പർ കിംഗ്സ് താരം മുകേഷ് ചൗധരി ഐപിഎലിൽ നിന്ന് പുറത്തായി. നാളെ ഐപിഎൽ ആരംഭിക്കാനിരിക്കെയാണ് പുറത്തിനു പരുക്കേറ്റ മുകേഷ് ടൂർണമെൻ്റിൽ നിന്ന് പുറത്തായത്. നിലവിൽ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ചികിത്സയിലാണ് താരം. കഴിഞ്ഞ ഐപിഎൽ സീസണിൽ 16 വിക്കറ്റ് വീഴ്ത്തിയ താരം മികച്ച പ്രകടനമാണ് നടത്തിയത്. നാഗാലാൻഡ് താരവും 2020 അണ്ടർ 19 ലോകകപ്പ് ടീം അംഗവുമായ ആകാശ് സിംഗിനെ ചെന്നൈ പകരക്കാരനായി ടീമിലെത്തിച്ചിട്ടുണ്ട്.

Story Highlights: rohit sharma photoshoot illness

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here