പാകിസ്താൻ സർക്കാരിന്റെ ട്വിറ്റർ അക്കൗണ്ട് ഇന്ത്യയിൽ മരവിപ്പിച്ചു

പാകിസ്താൻ സർക്കാരിന്റെ ട്വിറ്റർ അക്കൗണ്ട് ഇന്ത്യയിൽ മരവിപ്പിച്ചു. നിയമനടപടികളുടെ ഭാഗമയാണ് ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചതെന്നാണ് ട്വിറ്റർ ഹാൻഡിൽ കാണിക്കുന്നത്. എന്നാൽ പാകിസ്താൻ സർക്കാരിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിനെതിരായ നീക്കത്തിന് പ്രേരണയായത് എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
നിലവിൽ പാക്ക് സർക്കാരിന്റെ “@GovtofPakistan” എന്ന ട്വിറ്റർ അക്കൗണ്ട് ഇന്ത്യൻ ഉപയോക്താക്കൾക്ക് കാണാൻ സാധിക്കില്ല. എന്നാൽ യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് അക്കൗണ്ട് കാണാനും ആശയവിനിമയം നടത്താനും കഴിയുമെന്ന് റോയിട്ടേഴ്സ് അന്വേഷണത്തിൽ കണ്ടെത്തി. ഇരു രാജ്യങ്ങളിലെയും ഐടി മന്ത്രാലയങ്ങൾ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ലെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
Story Highlights: Twitter Blocks Pakistan Government’s Official Account In India
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here