Advertisement

മിസോറാം തെരഞ്ഞെടുപ്പ്: മുൻ ഇന്ത്യൻ ഫുട്ബോൾ താരം പ്രധാന പ്രതിപക്ഷ പാർട്ടിയിൽ ചേർന്നു

March 31, 2023
Google News 2 minutes Read
Jeje Lapekhlua

മിസോറാം തെരഞ്ഞെടുപ്പിന് മുന്നോടിയായി സജീവ രാഷ്ട്രീയത്തിലേക്ക് ചുവടുവച്ച് മുൻ ഇന്ത്യൻ ഫുട്ബോൾ താരം ജെജെ ലാൽപെഖ്‌ലുവ. മുൻ ഇന്ത്യൻ സ്‌ട്രൈക്കർ മിസോറാമിലെ പ്രധാന പ്രതിപക്ഷ പാർട്ടിയായ സോറാം പീപ്പിൾസ് മൂവ്‌മെന്റിൽ (ZPM) ചേർന്നു. പാർട്ടി ജനറൽ സെക്രട്ടറി എ.ഡി സോസാംഗ്ലിയാന കോൾനിയാണ് ഇക്കാര്യം അറിയിച്ചത്.

കാൽമുട്ടിന് പരിക്കേറ്റതിനെ തുടർന്ന് 32 കാരനായ ജെജെ ഒരു മാസം മുമ്പാണ് ഫുട്ബോളിൽ നിന്ന് വിരമിച്ചത്. ഇതിന് പിന്നാലെയാണ് താരത്തിന്റെ ഔദ്യോഗിക രാഷ്ട്രീയ പ്രവേശനവും. തിങ്കളാഴ്ചയാണ് ജെജെ സോറാം പീപ്പിൾസ് മൂവ്‌മെന്റിൽ (ZPM) ചേർന്നതെന്ന് കോൾനി പറഞ്ഞു. തന്റെ സ്വന്തം പട്ടണമായ ഹ്നഹ്തിയാലിൽ നിന്നുമാണ് ജെജെക്ക് പ്രാഥമിക അംഗത്വം നേടിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ഈ വർഷം അവസാനം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മുൻ ഈസ്റ്റ് ബംഗാൾ സ്‌ട്രൈക്കറിന് എംഎൽഎ സീറ്റ് നൽകണമോ വേണ്ടയോ എന്ന് പാർട്ടി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റിയുടെ ചുമതലയുള്ള കോൾനി പറഞ്ഞു. എന്നാൽ സംസ്ഥാനത്തിന്റെ തെക്കൻ ഭാഗത്തുള്ള സൗത്ത് ടുപുയി നിയോജക മണ്ഡലത്തിൽ നിന്നും ജെജെ മത്സരിക്കുമെന്നാണ് സൂചനകൾ.

2009 നും 2021 നും ഇടയിൽ 13 ക്ലബ്ബുകളെയെങ്കിലും പ്രതിനിധീകരിച്ച ജെജെ, അന്താരാഷ്ട്ര മത്സരങ്ങളിൽ ദേശീയ ടീമിനായി 23 ഗോളുകൾ നേടി. ഇന്ത്യൻ സൂപ്പർ ലീഗിൽ ഈസ്റ്റ് ബംഗാളിനു വേണ്ടിയാണ് അദ്ദേഹം അവസാനമായി കളിച്ചത്.

Story Highlights: Mizoram election: Former India footballer Jeje Lapekhlua joins ZPM

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here