‘തരൂരിന് മുൻനിരയിൽ സീറ്റ് ഒരുക്കിയിരുന്നു, എന്നാൽ മറ്റ് അതിഥികൾ കയറി ഇരുന്നു’; വിവാദത്തിൽ പ്രതികരണവുമായി നാട്ടകം സുരേഷ്

കോൺഗ്രസ് വൈക്കം ശതാബ്ദി ആഘോഷത്തിലെ വിവാദം അനാവശ്യമെന്ന് കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടക്കം സുരേഷ്. കെ മുരളീധരനെയും തരൂരിനെയും പ്രസംഗിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ സമയം കുറവ് മൂലമാണ് ഒഴിവാക്കേണ്ടി വന്നത്. ആരെയും മനഃപൂർവം ഒഴിവാക്കിട്ടിയില്ലെന്ന് നാട്ടകം സുരേഷഅ ട്വന്റിഫോറിനോട് പറഞ്ഞു. ( Nattakam Suresh About Vaikom Satyagraha Controversy )
‘തരൂരിന് മുൻ നിരയിൽ സീറ്റ് ഒരുക്കിയിരുന്നു. എന്നാൽ അപ്രതീക്ഷിതമായി എത്തിയ ചില അതിഥികൾ ആ സീറ്റിൽ ഇരുന്നു. ഒടുവിൽ ഞാൻ തന്നെ എഴുനേറ്റ് നൽകി’ നാട്ടകം സുരേഷ് പറഞ്ഞു. പരിപാടി വലിയ വിജയമാണെന്നും വിവാദങ്ങൾ അനാവശ്യമെന്നും നാട്ടക്കം സുരേഷ് വ്യക്തമാക്കി.
ഇന്നലെയാണ് കോൺഗ്രസിന്റെ വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷവേദിയിൽ ശശിതരൂരിനും കെ മുരളീധരനും അവഗണന നേരിട്ടെന്ന പരാതി ഉയർന്നത്. ഇവരുവർക്കും പ്രസംഗിക്കാൻ അവസരം നൽകിയില്ല. ശശിതരൂരിന് മുൻനിരയിൽ സീറ്റ് നിഷേധിച്ചു. കെപിസിസി പ്രസിഡന്റിനോടും കെ സി വേണുഗോപാലിനോടും കെ മുരളീധരൻ അതൃപ്തി നേരിട്ട് വ്യക്തമാക്കി.
Read Also: കോൺഗ്രസിന്റെ വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷവേദിയിൽ അവഗണന; പൊട്ടിത്തെറിച്ച് കെ മുരളീധരൻ
മുൻ കെപിസിസി അധ്യക്ഷൻ എന്ന പരിഗണനയിൽ രമേശ് ചെന്നിത്തലയ്ക്ക് പ്രസംഗിക്കാൻ അവസരം നൽകിയപ്പോൾ അതേ പട്ടികയിലുള്ള കെ മുരളീധരനെ ഒഴിവാക്കിയെന്നാണ് പരാതി. ‘താല്പര്യം ഇല്ലെങ്കിൽ അത് പറയണം, പരസ്യമായി അപമാനിക്കരുത്’ എന്ന് മുരളീധരൻ നേതൃത്വത്തോട് പറഞ്ഞതായാണ് വിവരം. സദസ് നിയന്ത്രിച്ചവർ മറന്നു പോയത് ആകാമെന്ന് സുധാകരൻ മറുപടി നൽകി. തന്റെ കാര്യത്തിൽ മറവിയും അവഗണനയും കുറച്ച് കൂടുതൽ ആണെന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വേറെ ആളെ നോക്കണമെന്നും മുരളീധരൻ പറഞ്ഞു എന്നും സൂചനയുണ്ട്.
Story Highlights: Nattakam Suresh About Vaikom Satyagraha Controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here