April Fool’s Day: ഏപ്രില്‍ ഒന്ന് വിഡ്ഢി ദിനമായതെങ്ങനെ?; പിന്നില്‍ രസകരമായ ഒരു കഥയുണ്ട്

ഇന്ന് ആരെ വേണമെങ്കിലും പറ്റിക്കാം. പക്ഷേ നിരുപദ്രവകരമായിരിക്കണം. സ്വയം പറ്റിക്കപ്പെടാതിരിക്കാനും ശ്രദ്ധിക്കണം. കാരണം ഇന്ന് ഏപ്രില്‍ 1 വിഡ്ഢിദിനമാണ്. ഏപ്രില്‍ ഫൂളിന് ഒരു ചരിത്രമുണ്ട്. അത് എന്താണെന്ന് പരിശോധിക്കാം. (April Fool’s Day 2023 the story behind fool’s day)
BCE 45 ല്‍ ഫ്രാന്‍സ് ഭരിച്ചിരുന്ന ജൂലിയസ് സീസര്‍ ഏര്‍പ്പെടുത്തിയ കലണ്ടര്‍ പ്രകാരം ഏപ്രില്‍ 1നായിരുന്നു പുതുവര്‍ഷാരംഭം. 1582ല്‍ പോപ്പ് ഗ്രിഗറി പതിമൂന്നാമന്‍ കലണ്ടര്‍ പരിഷ്‌ക്കരിച്ചു. പുതിയ കലണ്ടറില്‍ വര്‍ഷാരംഭം ജനുവരി ഒന്നിനായി. വാര്‍ത്താ വിനിമയ ഉപാധികള്‍ നാമമാത്രമായിരുന്ന അക്കാലത്ത് കലണ്ടറിലെ മാറ്റം പലരും അറിഞ്ഞില്ല. കലണ്ടര്‍ മാറിയ ശേഷവും ഏപ്രില്‍ 1 ന് പുതുവത്സരം ആഘോഷിച്ചവരെ മറ്റുള്ളവരെ വിഡ്ഢികളെന്ന് കളിയാക്കി. അങ്ങനെ ഏപ്രില്‍ ഒന്ന് വിഡ്ഢി ദിനമായി.
Read Also: നിയമവ്യവസ്ഥിതിയെ ചോദ്യം ചെയ്തു; കെ.ബി.ഗണേഷ് കുമാർ കലാപത്തിന് ആഹ്വാനം ചെയ്‌തെന്ന് ഐഎംഎ
ഏപ്രില്‍ ഫൂളിന് ഓരോ ദേശങ്ങളിലും ഓരോ പേരാണ്. ഇഗ്ലണ്ടില്‍ നൂഡി, ജര്‍മനിയില്‍ ഏപ്രിനാര്‍, ഫ്രാന്‍സില്‍ ഏപ്രില്‍ ഫിഷ്, സ്‌കോട്‌ലന്‍ഡില്‍ ഏപ്രില്‍ ഗോക്ക് എന്നിങ്ങനെ പോകുന്നു ഏപ്രില്‍ ഫൂളിന്റെ പര്യായങ്ങള്‍. ബ്രിട്ടീഷുകാരുടെ വരവോടെയാണ് ഇന്ത്യയില്‍ വിഡ്ഢിദിനത്തിന് പ്രചാരം കിട്ടിയത്.
Story Highlights: April Fool’s Day 2023 the story behind fool’s day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here