ഇന്ത്യൻ ബോക്സ് ഓഫീസിൽ ചരിത്രം കുറിച്ച് ദസറ; രണ്ട് ദിവസം കൊണ്ട് 53 കോടി കളക്ഷൻ

നാച്വറൽ സ്റ്റാർ നാനിയുടെ ആദ്യ പാൻ ഇൻഡ്യൻ ചിത്രമായ ദസറ ഇൻഡ്യൻ ബോക്സ് ഓഫീസിൽ ചരിത്രം കുറിച്ച് മുന്നേറുന്നു. ആദ്യ രണ്ട് ദിവസത്തെ കളക്ഷനാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ചിത്രം ആദ്യ രണ്ട് ദിവസം കൊണ്ട് 53 കോടി കളക്ഷൻ ആണ് നേടിയിരിക്കുന്നത്. മാസ് ഇമോഷൻ ചിത്രമായ ദസറ നാനിയുടെ ഏറ്റവും വലിയ ഹിറ്റായി മാറി കഴിഞ്ഞു. കീർത്തി സുരേഷാണ് ചിത്രത്തിൽ നായിക. കീർത്തിയുടെ അഭിനയത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. മലയാള താരം ഷൈൻ ടോം ചാക്കോയും ചിന്ന നമ്പി എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
സിങ്കരേണി കൽക്കരി ഖനികളുടെ പശ്ചാത്തലത്തിൽ, നാനി അവതരിപ്പിക്കുന്ന ധരണി എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. 65 കോടിയാണ് ചിത്രത്തിന്റെ നിർമ്മാണ ചിലവ്.
സമുദ്രക്കനി, സായ് കുമാർ, ഷംന കാസിം, സറീന വഹാബ് എന്നിവരും ദസറയിലെ മറ്റ് അഭിനേതാക്കളിൽ ഉൾപ്പെടുന്നു. ദസറ’ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ശ്രീകാന്ത് ഒഡേലയാണ്. സത്യൻ സൂര്യൻ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് വിഭാഗം നവീൻ നൂലി നിർവഹിച്ചിരിക്കുന്നു.
Read Also: ഹൃദയം തൊടുന്ന നാനി മാസ്സ് എന്റർടെയ്നർ സിനിമ ‘ദസറ’
സമുദ്രക്കനി, സായ് കുമാർ, ഷംന കാസിം, സറീന വഹാബ് എന്നിവരും ദസറയിലെ മറ്റ് അഭിനേതാക്കളിൽ ഉൾപ്പെടുന്നു. ജെല്ല ശ്രീനാഥ്, അർജുന പതുരി, വംശികൃഷ്ണ പി എന്നിവർ സഹ തിരക്കഥാകൃത്തുക്കളുമാണ്. കേരളത്തിൽ E4 എന്റർടെയ്ൻമെന്റ്സ് ആണ് ചിത്രo തിയറ്ററുകളിലെത്തിച്ചിരിക്കുന്നത്.
Story Highlights: ‘Dasara’ box office collection Day 2