Advertisement

ഹൃദയം തൊടുന്ന നാനി മാസ്സ് എന്റർടെയ്നർ സിനിമ ‘ദസറ’

March 30, 2023
Google News 3 minutes Read
Dasara mass action entertainer with Revenge Love and Friendship

ഒരു ദസറ ആഘോഷത്തിന്റെ തിളക്കമുള്ള ദീപാലംകൃത കാഴ്ചകള്‍ക്കൊപ്പം പ്രണയത്തിന്റെ കഥയില്‍ തുടങ്ങി മറ്റൊരു ദസറയില്‍ പ്രതികാരത്തിന്റെ, പ്രണയത്തിന്റെ, സൗഹൃദത്തിന്റെ കഥ പറഞ്ഞവസാനിക്കുന്ന മാസ് ആക്ഷന്‍ സിനിമയാണ് ‘ദസറ’. തന്റെ ഇതുവരെയുള്ള കഥാപാത്രങ്ങളില്‍ നിന്ന് കഥാപരമായും ഗെറ്റപ്പിലും വ്യത്യസ്തമായ രീതിയില്‍ പ്രേക്ഷകരുടെ പ്രിയതാരം നാനിയെത്തുന്ന ചിത്രം റിലീസ് ചെയ്ത ആദ്യ ദിനം തന്നെ പ്രേക്ഷകര്‍ ഏറ്റെടുക്കുകയാണ്. ഇഴയടുപ്പമുള്ള ബന്ധങ്ങളുടെ കഥ പറയുന്ന സിനിമ മാസ് എന്റര്‍ടെയ്‌നര്‍ എന്നതിനൊപ്പം പ്രേക്ഷക ഹൃദയം തൊടുന്ന സിനിമയായി കൂടി മാറുകയാണ്.(Dasara mass action entertainer with Revenge, Love and Friendship)

ശ്രീകാന്ത് ഒഡേല സംവിധാനം നിര്‍വഹിച്ച ചിത്രത്തില്‍ നാനി,കീര്‍ത്തി സുരേഷ്, ദീക്ഷിത് ഷെട്ടി, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. അഭിനയ മികവ് കൊണ്ട് പ്രേക്ഷക കയ്യടി നേടുന്ന സിനിമ സംവിധാന മികവുകൊണ്ട് കൂടി ശ്രദ്ധേയമാവുകയാണ്. കാഴ്ചക്കാരുടെ കണ്ണും ഹൃദയവും ഒരുപോലെ കീഴടക്കുന്ന ദൃശ്യങ്ങള്‍ കൂടി ചേര്‍ന്നതാണ് ദസറ. സിനിമയ്ക്ക് വേണ്ടി കാമറ ചലിപ്പിച്ചിരിക്കുന്നത് സത്യന്‍ സൂര്യനാണ്.

പാന്‍ ഇന്ത്യ സിനിമയായി ഇതിനോടകം മാറിക്കഴിഞ്ഞ ദസറ, ഏറ്റവും അടുത്ത രണ്ട് സുഹൃത്തുക്കളുടെ ജീവിതവും അവരുടെ പ്രണയവുമാണ് പ്രധാനമായും പറയുന്നത്. തന്റെ പ്രിയപ്പെട്ട കൂട്ടുകാരന്‍ വേണ്ടി ഏതറ്റവും വരെ പോകാന്‍ തയ്യാറുള്ള ധരണി എന്ന കഥാപാത്രത്തെയാണ് നാനി അവതരിപ്പിക്കുന്നത് നാനിയുടെ പ്രിയപ്പെട്ട കൂട്ടുകാരനായ സൂരിയായാണ് ദീക്ഷിത് ഷെട്ടിയെത്തുന്നത്. മലയാളി താരം കീര്‍ത്തി സുരേഷിന്റെ അഭിനയ മികവ് ഒന്നുകൂടി എടുത്ത് കാണിക്കുന്നുണ്ട് സിനിമ. സിനിമയിലെ വെന്നല എന്ന കഥാപാത്രത്തെ തന്മയത്തോടെ അവതരിപ്പിക്കുന്നതില്‍ കീര്‍ത്തി സുരേഷ് വിജയിച്ചിട്ടുണ്ട്. സംവിധായകന്‍ തന്നെ തിരക്കഥ ഒരുക്കിയ ചിത്രം വിരസതയ്ക്ക് അവസരം നല്‍കാതെ മുന്നോട്ട് പോകകയാണ്.

Read Also: ചോളരാജ്യത്ത് അധികാരത്തിനായുള്ള പോരാട്ടം തുടരുന്നു; പൊന്നിയിന്‍ സെല്‍വന്‍-2 ട്രെയിലര്‍ പുറത്ത്

പെണ്ണിനും മണ്ണിനും അധികാരത്തിനുമായി ഏതറ്റവും വരെ പോകുന്ന ഒരുതരത്തിലും അംഗീകരിക്കാനാവാത്ത വില്ലന്‍ കഥാപാത്രമായാണ് ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ എത്തുന്നത്. അലറി വിളികള്‍ക്കപ്പുറം മികവാര്‍ന്ന നാച്ചുറല്‍ ആക്ടിങിലൂടെ പ്രേക്ഷക കയ്യടി നേടുന്നുണ്ട് ഷൈന്‍. ഏതൊക്കെയോ നിമിഷങ്ങളില്‍ ഷൈനിനൊട് പോലും ദേഷ്യം തോന്നിപ്പിക്കുന്ന വിധമാണ് കഥാപാത്രത്തെ താരം മികവുറ്റതാക്കിയത്.

പാട്ടുകളാണ് സിനിമയോട് മറ്റൊരു പ്രത്യേകത സന്തോഷ് നാരായണന്റെ സംഗീതം ആഘോഷങ്ങളുടെ അവസരങ്ങള്‍ സൃഷ്ട്ടിക്കുന്നുണ്ട്. പലപ്പോളും മാസ്സ് സിനിമയെന്ന രീതിയിലെത്തുന്ന സിനിമകളെല്ലാം കഥാപരമായി അത്രകണ്ട് മികവ് പുലര്‍ത്താകാതെ പോകുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. അത്തരം സിനിമകള്‍ക്ക് അപവാദമാണ് ദസറ. അത്രത്തോളം മികവാര്‍ന്ന സിനിമ അനുഭവം തന്നെയാണ് ദസറ എന്നുറപ്പിക്കാം. മറ്റൊന്ന് കൂടി ഉറപ്പിക്കാം ഇത് നിങ്ങളെ നിറപ്പെടുത്താത്ത സിനിമ തന്നെയാണ്.

Story Highlights: Dasara mass action entertainer with Revenge, Love and Friendship

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here