കൊച്ചിയില്‍ അദാനി പൈപ്പ്‌ലെനില്‍ നിന്ന് വാതകച്ചോര്‍ച്ച; ഇടപ്പള്ളി, കാക്കനാട്, കളമശേരി ഭാഗങ്ങളില്‍ രൂക്ഷഗന്ധം
കൊച്ചിയില്‍ അദാനി പൈപ്പ്‌ലെനില്‍ നിന്ന് വാതകച്ചോര്‍ച്ച . കൊച്ചി കങ്ങരപ്പടിയിലെ ഗ്യാസ് പൈപ്പുകളിലാണ് ചോര്‍ച്ച കണ്ടെത്തിയിരിക്കുന്നത്. ഇടപ്പള്ളി, കാക്കനാട്, കളമശേരി ഭാഗങ്ങളില്‍ വാതകച്ചോര്‍ച്ച മൂലം ഇപ്പോള്‍ രൂക്ഷഗന്ധമാണ് അനുഭവപ്പെടുന്നത്. ചോര്‍ച്ച അപകടകരമല്ലെന്നാണ് അധികൃതരുടെ നിഗമനം. (Gas leakage in Kochi kangarappady)
കങ്ങരപ്പടിയിലും സമീപപ്രദേശങ്ങളിലും ഇന്നലെ വൈകീട്ടോടെയാണ് രൂക്ഷഗന്ധം വ്യാപിച്ചത്. അദാനി സിറ്റി ഗ്യാസ് പദ്ധതിയില്‍ അറ്റകുറ്റപ്പണികള്‍ നടന്നുവരികയാണ്. ഇതേത്തുടര്‍ന്നാണ് വാതകച്ചോര്‍ച്ച റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അറ്റകുറ്റപ്പണികള്‍ ഉടന്‍ പൂര്‍ത്തിയാക്കി ചോര്‍ച്ച ഉടന്‍ പരിഹരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
Read Also: നിയമവ്യവസ്ഥിതിയെ ചോദ്യം ചെയ്തു; കെ.ബി.ഗണേഷ് കുമാർ കലാപത്തിന് ആഹ്വാനം ചെയ്‌തെന്ന് ഐഎംഎ
ഇടപ്പള്ളി, കാക്കനാട് ഭാഗങ്ങളില്‍ ഇന്നലെ വൈകീട്ട് മുതല്‍ രൂക്ഷഗന്ധം വ്യാപിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ന് രാവിലേയും പ്രദേശത്തെ രൂക്ഷഗന്ധത്തിന് അറുതിയില്ലെന്നാണ് ഈ പ്രദേശത്തുള്ളവര്‍ പറയുന്നത്. ചോര്‍ച്ച മൂലം മറ്റ് അപകടങ്ങളുണ്ടാകാനുള്ള സാധ്യത നിലനില്‍ക്കുന്നില്ലെന്ന് സിറ്റി ഗ്യാസ് അധികൃതര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.
രാത്രിയോടെ രൂക്ഷമായ ഗന്ധമാണ് കാക്കനാട്, കളമശേരി, കുസാറ്റ് പരിസരത്തുള്ളവര്‍ക്ക് അനുഭവപ്പെട്ടത്. രാത്രി ഈ വായു ശ്വസിച്ച ചിലര്‍ക്ക് ചില ആരോഗ്യപ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. n-Butyl Mercaptan എന്ന രാസവസ്തു പരന്നതിന്റെ അരോചകമായ വെളുത്തുള്ളിയുടേതിന് സമാനമായ ഗന്ധമാണ് കൊച്ചിയില്‍ പരന്നത്. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നാണ് അധികൃതരുടെ വിശദീകരണം.
Story Highlights: Gas leakage in Kochi kangarappady
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here