‘ബിസിസിഐയ്ക്ക് അഹങ്കാരം’; ഐപിഎൽ കളിക്കാൻ കഴിയാത്തതിൽ പാക് താരങ്ങൾ നിരാശപ്പെടേണ്ടതില്ലെന്ന് ഇമ്രാൻ ഖാൻ

ഐപിഎൽ കളിക്കാൻ കഴിയാത്തതിൽ പാക് താരങ്ങൾ നിരാശപ്പെടേണ്ടതില്ലെന്ന് മുൻ പാക് പ്രധാനമന്ത്രിയും ക്രിക്കറ്റ് താരവുമായ ഇമ്രാൻ ഖാൻ. പണമുള്ളതിനാൽ ബിസിസിഐക്ക് അഹങ്കാരമാണെന്നും ക്രിക്കറ്റ് ലോകത്തെ സൂപ്പർ പവർ പോലെയാണ് ഇന്ത്യ പെരുമാറുന്നതെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. (imran khan bcci ipl)
“ഐപിഎൽ കളിക്കാൻ കഴിയാത്തതിൽ പാക് താരങ്ങൾക്ക് നിരാശപ്പെടേണ്ട കാര്യമൊന്നുമില്ല. വിചിത്രവും ധിക്കാരപരവുമായി നിലപാടുകളാണ് ഇന്ത്യ ഇക്കാര്യത്തിൽ സ്വീകരിക്കുന്നത്. കുറേ പണം ജെനറേറ്റ് ചെയ്യാൻ ശേഷിയുള്ളതിനാൽ ബിസിസിഐക്ക് അഹങ്കാരമാണ്. ക്രിക്കറ്റ് ലോകത്തെ സൂപ്പർ പവറായാണ് ഇന്ത്യയുടെ പെരുമാറ്റം. ആരോടൊക്കെ മത്സരിക്കണം, മത്സരിക്കേണ്ട തുടങ്ങിയ കാര്യങ്ങളിലൊക്കെ ഇന്ത്യ ഏകാധിപത്യം പുലർത്തുന്നു. ഇന്ത്യ- പാക് ബന്ധം ഇത്തരത്തിലായത് ദൗർഭാഗ്യകരമാണ്.”- ഇമ്രാൻ ഖാൻ പറഞ്ഞു.
ഇന്ത്യ ആതിഥ്യം വഹിക്കുന്ന ഏകദിന ലോകകപ്പിൽ പാകിസ്താൻ്റെ മത്സരങ്ങൾ ബംഗ്ലാദേശിൽ നടക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. പാകിസ്താനിൽ നടക്കുന്ന ഏഷ്യാ കപ്പിൽ ഇന്ത്യയുടെ മത്സരങ്ങളിൽ മറ്റേതെങ്കിലും രാജ്യത്തുവച്ച് നടത്താൻ തീരുമാനത്തിൻ്റെ പശ്ചാത്തലത്തിലാണ് പിസിബിയുടെ തീരുമാനം. ഇന്ത്യ പാകിസ്താനിലെത്തിയില്ലെങ്കിൽ പാകിസ്താൻ ഇന്ത്യയിലേക്കും വരില്ലെന്നാണ് പിസിബി നിലപാട്.
Read Also: ഏകദിന ലോകകപ്പിൽ പാകിസ്താൻ്റെ മത്സരങ്ങൾ ബംഗ്ലാദേശിൽ നടക്കുമെന്ന് റിപ്പോർട്ട്
ഏഷ്യാ കപ്പ് ക്രിക്കറ്റ് പാകിസ്താനിൽ തന്നെ നടക്കുമെന്നാണ് റിപ്പോർട്ട്. ഇന്ത്യയുടെ മത്സരങ്ങൾ മറ്റേതെങ്കിലും രാജ്യത്ത് നടത്തും. ഇന്ത്യയുടെ മത്സരങ്ങൾ നടത്താൻ യുഎഇ, ഒമാൻ, ശ്രീലങ്ക, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളാണ് പരിഗണനയിലുണ്ട്. ഇഎസ്പിഎൻ ക്രിക്കിൻഫോ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
ഏഷ്യാ കപ്പിൽ ഇന്ത്യയും പാകിസ്താനും എ ഗ്രൂപ്പിലാണ്. എ ഗ്രൂപ്പിൽ ഇന്ത്യ, പാകിസ്താൻ എന്നീ ടീമുകൾക്കൊപ്പം പ്രീമിയർ കപ്പ് ജേതാക്കളായ ടീമും ഉൾപ്പെടും. ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ ടീമുകളാണ് ഗ്രൂപ്പ് ബിയിൽ. ഓരോ ഗ്രൂപ്പിൽ നിന്നും ആദ്യം സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യുന്ന രണ്ട് ടീം സൂപ്പർ 4ലേക്കും സൂപ്പർ ഫോറിലെ ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ള ടീമുകൾ ഫൈനലിലേക്കും മുന്നേറും. ആകെ 13 മത്സരങ്ങൾ ടൂർണമെൻ്റിലുണ്ടാവും. ഏകദിന ടൂർണമെൻ്റാണ് ഇക്കൊല്ലം നടക്കുക. ശ്രീലങ്കയാണ് നിലവിലെ ജേതാക്കൾ. സെപ്തംബറിൽ ടൂർണമെൻ്റ് ആരംഭിക്കും.
Story Highlights: imran khan bcci ipl pakistan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here