Advertisement

‘കെടാവിളക്ക്’ സിനിമയുടെ പൂജയും ലിറിക്കൽ മ്യൂസിക് റിലീസും നടന്നു

April 1, 2023
0 minutes Read

പുതുമുഖങ്ങളെ അണിനിരത്തി നവാഗതനായ ദർശൻ സംവിധാനം ചെയ്ത് സുധീർ സി.ബി. നിർമ്മിയ്ക്കുന്ന ചിത്രമാണ് ‘കെടാവിളക്ക്’. സിനിമയുടെ പൂജയും ലിറിക്കൽ മ്യൂസിക് റിലീസിങ്ങും ഇന്നലെ തൃശൂർ, ഹോട്ടൽ എലൈറ്റ് ഇന്റർനാഷണലിൽ വെച്ച് നടന്നു. മലയാള സാഹിത്യ സാംസ്കാരിക സിനിമാ രംഗത്ത് നിന്ന് നിരവധി പ്രശസ്തർ ചടങ്ങിൽ പങ്കെടുത്തു.

ഡോ. ഉണ്ണികൃഷ്ണൻ തെക്കേപ്പാട്ടിന്റെ തിരക്കഥയ്ക്ക് ജീവ സംഭാഷണം ഒരുക്കുന്ന ഈ ചിത്രത്തിൽ മലയാള സിനിമാ രംഗത്തെ പ്രശസ്തരായ ഒട്ടനവധി നടീ നടന്മാരോടൊപ്പം നായക നായികാ കഥപാത്രത്തിൽ പുതുമുഖങ്ങളായ സനീഷ് മേലേപ്പാട്ട്, ഭദ്ര എന്നിവരും ബാല നടനായി പാർത്ഥിപ് കൃഷ്ണനും അഭിനയിക്കുന്നു. ഡോ. ഉണ്ണികൃഷ്ണൻ തെക്കെപ്പാട്ട്, ഗോകുൽ പണിക്കർ എന്നിവരുടെ വരികൾക്ക് , സജീവ് പുത്തൂർ കണ്ടര്, പി.ഡി. തോമസ്, ഗോകുൽ പണിക്കർ എന്നിവരാണ് ഈണമിട്ടിരിക്കുന്നു.

ഏവരും എന്നും സകുടുംബം കാണാൻ കൊതിയ്ക്കുന്ന രസകരമായ നിമിഷങ്ങളുള്ള ഈ ചിത്രത്തിൽ അതിഗംഭീരമായ ആക്ഷൻ രംഗങ്ങളും ഉണ്ട്. ഏപ്രിൽ മാസത്തിൽ എറണാകുളം, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലായി കെടാവിളക്കിന്റെ ചിത്രീകരണം നടക്കും.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top