Advertisement

മൂന്ന് മണിക്ക് 80 ലക്ഷം രൂപയുടെ ഭാഗ്യശാലി ആരെന്ന് അറിയാം; കാരുണ്യ ലോട്ടറി ഫലം ഇന്ന്

April 1, 2023
Google News 2 minutes Read
Kerala lottery results Karunya result today april 1

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ ലോട്ടറി നറുക്കെടുപ്പ് ഇന്ന്. 80 ലക്ഷം രൂപ ഒന്നാം സമ്മാനമുള്ള ലോട്ടറി ഫലത്തെ പ്രതീക്ഷയോടെയാണ് ഭാഗ്യാന്വേഷികള്‍ കാത്തിരിക്കുന്നത്. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് ലോട്ടറിയുടെ നറുക്കെടുപ്പ് നടക്കുക. നാല് മണിയോടെ സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് നോക്കി ഫലമറിയാം. (Kerala lottery results Karunya result today april 1)

40 രൂപയാണ് ടിക്കറ്റ് വില. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയും നാലാം സമ്മാനം 5,000 രൂപയുമാണ്. 2000 രൂപയാണ് അഞ്ചാം സമ്മാനം. ആറാം സമ്മാനം ആയിരം രൂപയും ഏഴാം സമ്മാനം 500 രൂപയും എട്ടാം സമ്മാനം 100 രൂപയുമാണ്. 8,000 രൂപയാണ് സമാശ്വാസ സമ്മാനം.

Read Also: നിയമവ്യവസ്ഥിതിയെ ചോദ്യം ചെയ്തു; കെ.ബി.ഗണേഷ് കുമാർ കലാപത്തിന് ആഹ്വാനം ചെയ്‌തെന്ന് ഐഎംഎ

സമ്മാനത്തുക അയ്യായിരം രൂപയില്‍ താഴെയാണെങ്കില്‍ സമ്മാനര്‍ഹര്‍ക്ക് ലോട്ടറി കടയുമായി ബന്ധപ്പെടാം. അയ്യായിരത്തിന് മുകളിലാണ് സമ്മാനമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ ബാങ്കിലോ ബന്ധപ്പെടണം.

Story Highlights: Kerala lottery results Karunya result today april 1

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here