ഫാൽക്കൺ 2000 ബിസിനസ് ജെറ്റുകൾ ഇന്ത്യയിൽ നിർമ്മിക്കും

ഫാൽക്കൺ 2000 ബിസിനസ് ജെറ്റുകൾ ഇന്ത്യയിൽ നിർമ്മിക്കും. റിലയൻസ് എയ്‌റോസ്ട്രക്ച്ചറുമായി സഹകരിച്ച് നിർമാണം നടത്തുമെന്ന് ഡസ്സോൾട്ട് ഏവിയേഷൻ അറിയിച്ചു. 2028 അവസാനത്തോടെ ആദ്യത്തെ ഫാൽക്കൺ 2000 ജെറ്റുകളുടെ വിതരണം നടത്തുമെന്നും ഡസ്സോൾട്ട് ഏവിയേഷൻ. കോർപ്പറേറ്റ്, സൈനിക ഉപയോഗത്തിനായി ജെറ്റുകൾ ഉപയോഗിക്കാം.
ഡസ്സോൾട്ട് ഏവിയേഷന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ഫാൽക്കൺ വിമാനം ഫ്രാൻസിന് പുറത്ത് പൂർണ്ണമായും നിർമ്മിക്കുന്നത്. പ്രഖ്യാപനത്തെത്തുടർന്ന് ബുധനാഴ്ച ബിഎസ്‌ഇയിൽ അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഫ്രാസ്ട്രക്ചറിന്റെ ഓഹരികൾ 5 ശതമാനം ഉയർന്നു.
“ഇന്ത്യയിൽ നിർമ്മിച്ച ഫാൽക്കൺ 2000 രാജ്യത്തിന്റെ സാങ്കേതിക വൈദഗ്ധ്യത്തിന്റെയും നിർമ്മാണ മികവിന്റെയും അഭിമാനകരമായ പ്രതീകമായി നിലകൊള്ളും. ആഗോള എയ്‌റോസ്‌പേസ് മൂല്യ ശൃംഖലയിൽ ഇന്ത്യയെ ഒരു പ്രധാന കേന്ദ്രമായി ഉറപ്പിക്കാൻ ഞങ്ങൾ ശ്രമിക്കുന്നു,” അനിൽ അമാബാനി പറഞ്ഞു.
Story Highlights : Reliance Aerostructure to manufacture Dassault’s Falcon 2000 business jets in India
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here