രജപക്സയ്ക്ക് ഫിഫ്റ്റി; ശ്രദ്ധേയ സംഭാവനകളുമായി മറ്റ് താരങ്ങൾ; പഞ്ചാബിന് മികച്ച സ്കോർ

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ പഞ്ചാബ് കിംഗ്സിന് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി 191 റൺസ് നേടി. 32 പന്തിൽ 50 റൺസ് നേടിയ ഭാനുക രജപക്സയാണ് പഞ്ചാബിൻ്റെ ടോപ്പ് സ്കോറർ. ശിഖർ ധവാൻ (29 പന്തിൽ 40) ഉൾപ്പെടെ മറ്റ് ബാറ്റർമാരും പഞ്ചാബിനായി തിളങ്ങി. കൊൽക്കത്തയ്ക്കായി ടിം സൗത്തി രണ്ട് വിക്കറ്റ് വീഴ്ത്തി.
പ്രഭ്സിമ്രാൻ സിംഗ് (12 പന്തിൽ 23) നൽകിയ തകർപ്പൻ തുടക്കം പിന്നീട് മറ്റ് ബാറ്റർമാരും ഏറ്റെടുക്കുകയായിരുന്നു. എല്ലാവരും ആക്രമിച്ചുകളിച്ചപ്പോൾ ആദ്യ ഓവർ മുതൽ പഞ്ചാബ് കൂറ്റൻ സ്കോർ നേടുമെന്ന് ഉറപ്പായിരുന്നു. രജപക്സയും ധവാനും ചേർന്ന് രണ്ടാം വിക്കറ്റിൽ കൂട്ടിച്ചേർത്ത 86 റൺസ് ഇന്നിംഗ്സിൽ നിർണായകമായി. ജിതേഷ് ശർമ (11 പന്തിൽ 21), സിക്കന്ദർ റാസ (13 പന്തിൽ 16), സാം കറൻ (17 പന്തിൽ 26 നോട്ടൗട്ട്), ഷാരൂഖ് ഖാൻ (7 പന്തിൽ 11 നോട്ടൗട്ട്) എന്നിവരൊക്കെ പഞ്ചാബിനായി തിളങ്ങി.
Story Highlights: punjab kings innings kkr ipl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here