Advertisement

വനനിയമം കാലഹരണപ്പെട്ടു; മനുഷ്യരെയും കോടതി പരിഗണിക്കണം; വനം മന്ത്രി ട്വന്റിഫോറിനോട്

April 2, 2023
Google News 2 minutes Read
AK Saseendran to 24 News

വനനിയമം കലഹരണപ്പെട്ടായി സംസ്ഥാന വനം വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രൻ ട്വന്റിഫോർ ന്യൂസിനോട് വ്യക്തമാക്കി. വന നിയമത്തെ പോലെ മനുഷ്യന്റെ അവകാശവും പ്രധനമാണെന്ന് അദ്ദേഹം വ്യക്തമാക്കി. വന സൗഹൃദ സദസ്സ് സംസ്ഥാനതല പര്യടനത്തിന്റെ ഭാഗമായി മാനത്താവടിയിലെത്തിയതായിരുന്നു മന്ത്രി. ജനങളുടെ ആശങ്ക മാറ്റുന്നതിനാണ് വന മേഖലയിലൂടെയുള്ള സംസ്ഥാന തല പര്യടനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. AK Saseendran on Arikomban verdict

വന മേഖലയിലെ സംഘർഷം ഒഴിവാക്കാൻ വന മേഖലയിലെ നിയമങ്ങളിൽ കാതലായ മാറ്റം കൊണ്ട് വരാനാണ് സർക്കാർ തീരുമാനം.
വനം നിയമം കാലഹരണപ്പെട്ടു. അതിനാൽ, നിയമത്തിൽ ഭേദഗതി കൊണ്ട് വരും. ജനങ്ങളെ കേട്ട ശേഷമായിരിക്കും ഇതിന് നീക്കം നടത്തുക. വന മേഖലയിൽ ഓരോ പ്രദേശത്തെയും പ്രശ്നങ്ങൾ മനസിലാക്കി പാക്കേജ് നടപ്പാക്കും എന്നും അദ്ദേഹം പ്രഖ്യാപിച്ചു.

അരികൊമ്പൻ വിഷയത്തിൽ മനുഷ്യാവകാശവും കോടതി ഒരുപോലെ പരിഗണിക്കണമെന്ന് മന്ത്രി വ്യക്തമാക്കി. കോടതികൾ നിയമത്തെ കീറി വ്യാഖ്യാനിക്കുന്നത് പ്രശ്നമുണ്ടാക്കുന്നു. ജനങ്ങളെ രക്ഷിക്കാൻ എന്ത് ചെയ്യണം എന്ന വിഷയം പരിഗണിക്കണം. വന്യജീവി സംരക്ഷണ നിയമം പോലെ പൗരന് മൗലീക അവകാശവുമുണ്ട്. പരിഗണിക്കുമ്പോൾ മൗലീക അവകാശത്തിന് പ്രാധാന്യം നൽകണമെന്നും അദ്ദേഹം വിമർശനം ഉന്നയിച്ചു. ആ ധാരണ കുറവ് കോടതിക്കു ഉണ്ടോ എന്ന് വിധി കണ്ടാൽ സംശയം തോന്നുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: അരികൊമ്പൻ: ശാശ്വത പരിഹാരത്തിന് വിദഗ്ധസമിതിയെ നിയമിക്കുമെന്ന് ഹൈക്കോടതി

അരികൊമ്പനെ എത്രയും വേഗം പിടികൂടാൻ സർക്കാർ തയ്യറാണെന്ന് അദ്ദേഹം അറിയിച്ചു. ജനങ്ങളെ രക്ഷിക്കുന്നതിലാണ് സർക്കാർ പ്രഥമ പരിഗണന കൊടുക്കുക. എന്നാൽ, കോടതി വിധി ലംഘിച്ചുള്ള നടപടികൾ സ്വീകരിക്കാൻ സർക്കാരിന് സാധിക്കില്ല. കോടതിയുടെ സ്റ്റേ ഏപ്രിൽ അഞ്ച് വരെയുണ്ട്. അതിന് മുന്നോടിയായി വിദഗ്ധ സമിതി റിപ്പോർട്ട് നൽകും. ജനങളുടെ ആശങ്ക മനസിലാക്കി വിദഗ്ധ സമിതി റിപ്പോർട്ട് തയ്യാറാക്കും എന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി വ്യക്തമാക്കി.

Story Highlights: AK Saseendran on Arikomban verdict

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here