‘നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല, ജാഗ്രതയും മുൻകരുതലും തുടരണം’ : ഐഎംഎ

കൊവിഡ് വ്യാപനം പ്രതീക്ഷിച്ചതെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ട്വന്റിഫോറിനോട്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ.സുൾഫിക്കർ നൂഹു പറഞ്ഞു. നിലവിലെ തരംഗം ശക്തി കുറഞ്ഞതാണെന്നും ആർജിത പ്രതിരോധ ശേഷി ഗുണം ചെയ്യുമെന്നും ഐഎംഎ പ്രസിഡന്റ് വ്യക്തമാക്കി. ( ima kerala president sulphi noohu )
സംസ്ഥാനത്ത് ജാഗ്രതയും മുൻകരുതലും തുടരണമെന്ന് ഐഎംഎ ഓർമിപ്പിച്ചു. പ്രായമായവരും രോഗികളും ജാഗ്രത പുലർത്തണം. സംസ്ഥാനത്ത് കൊവിഡ് കണക്കുകൾ ഉയരുന്ന സാഹചര്യത്തിൽ ഐഎംഎ സർക്കാരിന് വിവിധ നിർദേശങ്ങൾ നൽകി.
സംസ്ഥാനത്ത് കൂടുതൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടുകൾ പ്രവർത്തന സജ്ജമാക്കണമെന്ന് ഐഎംഎ പറഞ്ഞു. മറ്റ് വകഭേദങ്ങൾ ഉണ്ടോയെന്നറിയാൻ ജനിതക ശ്രേണീകരണം ശക്തിപ്പെടുത്തണം. സർക്കാർ സ്വകാര്യ ആശുപത്രികളിൽ കൊവിഡ് ചികിത്സാ സംവിധാനം ഉറപ്പുവരുത്തണമെന്നും ഐഎംഎ വ്യക്തമാക്കി.
Story Highlights: ima kerala president sulphi noohu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here