റമദാന്‍ 2023: സൗദിയില്‍ റെയ്ഡ് ഊര്‍ജിതം; 16,000 നിയമലംഘകര്‍ പിടിയിലായി

റമദാന്‍ മാസം ആരംഭിച്ചതോടെ സൗദി അറേബ്യയില്‍ പൊലീസ് നടത്തിയ റെയ്ഡുകളില്‍ 16000 നിയമലംഘകരെ അറസ്റ്റുചെയ്തതായി ആഭ്യന്തര മന്ത്രാലയം. നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന 10,809 വിദേശികളെ മാതൃരാജ്യങ്ങളിലേക്ക് മടക്കി അയച്ചതായും മന്ത്രാലയം അറിയിച്ചു.(Raids intensify in Saudi during Ramadan 16,000 were arrested)
റമദാന്‍ തുടങ്ങിയതിന് ശേഷം മാര്‍ച്ച് 23 മുതല്‍ 29 വരെ രാജ്യത്തെ വിവിധ പ്രവശ്യകളില്‍ നടന്ന റെയ്ഡുകളിലാണ് നിയമലംഘകര്‍ പിടിയിലായത്. ഇതില്‍ 9000ത്തോളം പേര്‍ താമസാനുമതി രേഖയായ ഇഖാമ നിയമലംഘകരാണ്. 2237 പേര്‍ തൊഴില്‍ നിയമം ലംഘിച്ചവരും 4561 പേര്‍ അയല്‍രാജ്യങ്ങളില്‍ നിന്ന് നുഴഞ്ഞുകയറിയവരുമാണ്.
അനധികൃതരമായി രാജ്യം വിടാന്‍ ശ്രമിച്ച അറുപതോളം പേരെ അതിര്‍ത്തിസുരക്ഷാ സേനയും പിടികൂടി. നിയമലംഘകര്‍ക്ക് താമസം, യാത്ര, ജോലി എന്നിവ നല്‍കിയ അഞ്ചുപേരും അറസ്റ്റിലായി. രാജ്യത്തെ 13 നാടുകടത്തല്‍ കേന്ദ്രങ്ങളിലായി 14,327 പേരെ മാതൃരാജ്യങ്ങളിലേക്ക് മടക്കി അയക്കുന്നതിനായി നിയമനടപടികള്‍ തുടരുകയാണ്. ഇതില്‍ ആയിരത്തിലധികം പേര്‍ സ്ത്രീകളാണ്.
Story Highlights: Raids intensify in Saudi during Ramadan 16,000 were arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here