കുവൈറ്റില്‍ ഇടവേളയ്ക്ക് ശേഷം സ്കൂള്‍ ബസ് സൗകര്യം; സെപ്തംബര്‍ മുതല്‍ പ്രാബല്യത്തില്‍

കുവൈറ്റില്‍ മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷം വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള വിദ്യാര്‍ഥികള്‍ക്കായി സ്കൂള്‍ ബസ് സൗകര്യം ഏര്‍പ്പെടുത്തുന്നു. ഇതുമായി ബന്ധപ്പെട്ട് ജഹ്റ, ഫര്‍വാനിയ, ഹവല്ലി എന്നീ മൂന്ന് വിദ്യാഭ്യാസ മേഖലകളില്‍ മന്ത്രാലയം കരാറില്‍ ഒപ്പ് വെച്ചു.( School bus facility at Kuwait after 3 years)
ഈ അധ്യയന വര്‍ഷത്തില്‍ സെപ്തംബര്‍ മാസം മുതലാണ് കരാര്‍ പ്രാബല്യത്തില്‍ വരിക. മറ്റു വിദ്യാഭ്യാസ മേഖലകളിലെ സ്കൂള്‍ ബസ് കരാറിനുള്ള ടെണ്ടറുകള്‍ ഓഡിറ്റ് ബ്യൂറോ അധികൃതര്‍ വിലയിരുത്തി. ഇത് പൂര്‍ത്തിയായാല്‍ മുമ്പത്തെ പോലെ രാജ്യത്തെ എല്ലാ സര്‍ക്കാര്‍ വിദ്യാലയങ്ങളിലും സ്കൂള്‍ ബസുകള്‍ തിരിച്ചു വരും എന്നും അധികൃതര്‍ വ്യക്തമാക്കി.
Story Highlights: School bus facility at Kuwait after 3 years
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here