തൃശ്ശൂരിൽ മധ്യവയസ്‌കന്റെ മരണം ഭക്ഷ്യവിഷബാധയെ തുടർന്ന് എന്ന് സംശയം

തൃശ്ശൂരിൽ മധ്യവയസ്‌കന്റെ മരണം ഭക്ഷ്യവിഷബാധയെ തുടർന്ന് എന്ന് സംശയം. തങ്ങാലൂർ അമ്മാനത്ത് വീട്ടിൽ ശശീന്ദ്രൻ ആണ് മരിച്ചത്. ( thrissur man food poisoning )
മെഡി. കോളജിന് സമീപമാണ് ശശീന്ദ്രൻ കുഴഞ്ഞ് വീണത്.
രക്തം ഛർദിച്ച് അവശനിലയിലാണ് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. ശശീന്ദ്രന്റെ ഭാര്യയെയും അമ്മയെയും തോട്ടത്തിലെ 2 തൊഴിലാളികളെയും അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഇന്ന് രാവിലെ കഴിച്ച ഇഡലിയിൽ നിന്നാണ് ഭക്ഷ്യവിഷബാധയുണ്ടെന്നാണ് സൂചന. സംഭവത്തിൽ മെഡിക്കൽ കോളജ് പൊലീസ് അന്വേഷണം തുടങ്ങി.
Story Highlights: thrissur man food poisoning
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here