തൃശൂരിൽ കടയുടമയെ തലയ്ക്കടിച്ച് പരുക്കേൽപ്പിച്ചു; അക്രമി എത്തിയത് സ്ത്രീ വേഷത്തിൽ

തൃശൂരിൽ കടയുടമയെ തലയ്ക്കടിച്ച് പരുക്കേൽപ്പിച്ചു. കുന്നത്തങ്ങാടിയിൽ തുണിക്കടയിൽ കയറി വനിതയായ കടയുടമയെ ചുറ്റികക്കൊണ്ട് തലക്കടിച്ചാണ് പരുക്കേൽപ്പിച്ചത്. പരുക്കേറ്റ അരിമ്പൂർ സ്വദേശി രമ (53) തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ത്രീ വേഷത്തിലെത്തിയ ആളാണ് ആക്രമിച്ചതെന്ന് രമ മൊഴി. ( thrissur woman shop owner attacked )
ആക്രമണത്തിനുശേഷം ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. എന്നൽ ഉടൻ തന്നെ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. വെളുത്തൂർ പാലോളി വീട്ടിൽ ധനേഷാണ് അക്രമത്തിന് പിന്നിൽ. മോഷണം ആയിരുന്നു ധനേഷിന്റെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു.
Story Highlights: thrissur woman shop owner attacked
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here