ട്രെയിന്‍ ആക്രമണം; പരുക്കേറ്റത് ഒന്‍പത് പേര്‍ക്ക്; രണ്ടുപേരുടെ നില ഗുരുതരം

കോഴിക്കോട് ഓടുന്ന ട്രെയിനില്‍ അജ്ഞാതന്‍ നടത്തിയ ആക്രമണത്തില്‍ ഒന്‍പത് പേര്‍ക്ക് പരുക്കെന്ന് റിപ്പോര്‍ട്ട്. കണ്ണൂര്‍ സ്വദേശികളായ അനില്‍ കുമാര്‍( 52), സജിഷ (47), അദ്വൈത് (21), എറണാകുളം സ്വദേശിയായ അശ്വതി (29), തളിപ്പറമ്പ് സ്വദേശികളായ റൂബി (52) എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. അനില്‍ കുമാറിന് മുഖത്തും അശ്വതിയ്ക്ക് കൈയ്ക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇടതുകാലിന് പൊള്ളലേറ്റ കണ്ണൂര്‍ സ്വദേശി റാസിക്ക് എന്നയാളെ കൊയിലാണ്ടി ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. (9 people injured train attacked in Kozhikode)
ഗുരുതരമായി പൊള്ളലേറ്റ പ്രിന്‍സ് എന്നയാളെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അക്രമി എന്തോ ഇന്ധനം ഒഴിച്ച് തീ കൊളുത്തുകയായിരുന്നെന്ന് പൊള്ളലേറ്റ അദ്വൈത് ട്വന്റിഫോറിനോട് പറഞ്ഞു. പെട്ടന്നുണ്ടായ ആക്രമണമാണെന്നും തീ ആളിപ്പടര്‍ന്നെന്നും അദ്വൈത് പറഞ്ഞു. ദേഹത്തേക്ക് ഇന്ധനം ഒഴിച്ച് തീകൊളുത്തിയ ശേഷം അക്രമി ഓടിരക്ഷപെട്ടെന്ന് പരുക്കേറ്റ യാത്രക്കാരി സജിഷ പറഞ്ഞു.
Read Also: പെട്ടന്നുണ്ടായ ആക്രമണത്തില്‍ തീ ആളിപ്പടര്‍ന്നു; ട്രെയിനില്‍ തീകൊളുത്തിയ സംഭവത്തില്‍ യാത്രക്കാര്‍
തീപടര്‍ന്നതോടെ ആളുകള്‍ പരിഭ്രാന്തരായെന്ന് യാത്രക്കാര്‍ പറഞ്ഞു. അക്രമി ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിയത് പാലത്തിന് മുകളിലായതിനാല്‍ പുറത്തിറങ്ങാന്‍ കഴിയാത്ത നിലയിലായിരുന്നു. ചുവന്ന തൊപ്പി വച്ചയാളാണ് ഓടിരക്ഷപെട്ടതെന്ന് ട്രെയിലുണ്ടായിരുന്ന യാത്രക്കാരി 24നോട് പ്രതികരിച്ചു. തീപടര്‍ന്ന കമ്പാര്‍ട്ട്മെന്റ് കോരപ്പുഴ പാലത്തിന് മുകളില്‍ ആയിരുന്നെന്ന് ദൃക്സാക്ഷിയും പറഞ്ഞു.
Story Highlights: 9 people injured train attacked in Kozhikode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here