തേവരയില്‍ തീപിടുത്തം; റോഡരികിലെ ഒഴിഞ്ഞ പറമ്പിലേക്ക് വലിയ രീതിയില്‍ തീ പടര്‍ന്ന് കയറി

എറണാകുളം തേവരയില്‍ വന്‍ തീപിടുത്തം. റോഡരികില്‍ ഒഴിഞ്ഞ പറമ്പിലാണ് തീ പടര്‍ന്നത്. ഫയര്‍ ഫോഴ്‌സെത്തി തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. (Fire accident at Ernakulam Thevara)
രാത്രി 7.30ഓടെയാണ് സംഭവം നടന്നത്. തീ പടര്‍ന്ന പറമ്പിന് സമീപത്തെ വാക്ക് വേയില്‍ നടക്കാനിറങ്ങിയ ആളുകളാണ് ആദ്യം ചെറിയ രീതിയില്‍ തീ പടര്‍ന്ന് പിടിക്കുന്നത് കണ്ടത്. പിന്നീട് തീ വലിയ രീതിയില്‍ വ്യാപിക്കുകയായിരുന്നു. ഫയര്‍ ഫോഴ്‌സ് സംഭവസ്ഥലത്തേക്ക് പാഞ്ഞെത്തുകയും ഉടന്‍ തീ അണയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തിരുന്നു.
തൊട്ടടുത്തുള്ള കണ്‍സ്ട്രക്ഷന്‍ കമ്പനിയിലേക്കും മറ്റ് പ്രദേശങ്ങളിലേയ്ക്കും തീ പടരുമോ എന്ന ആശങ്ക നിലനിന്നിരുന്നു. മുളംതുരുത്തി, തൃക്കാക്കര പ്രദേശത്തുനിന്നാണ് കൂടുതല്‍ ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ സംഭവസ്ഥലത്തേക്ക് എത്തിച്ചേര്‍ന്നത്.
Story Highlights: Fire accident at Ernakulam Thevara
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here