ഐപിഎൽ: രണ്ടാം ജയം തേടി ലക്നൗ; ആദ്യ ജയത്തിനായി ചെന്നൈ

ഐപിഎലിൽ ഇന്ന് ചെന്നൈ സൂപ്പർ കിംഗ്സ് ലക്നൗ സൂപ്പർ ജയൻ്റ്സിനെ നേരിടും. ചെന്നൈയുടെ ഹോം ഗ്രൗണ്ടായ എംഎ ചിദംബരം സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. ജയത്തോടെ തുടങ്ങിയ ലക്നൗ ജയം തുടരാൻ ഇറങ്ങുമ്പോൾ ആദ്യ കളിയിൽ പരാജയപ്പെട്ട ചെന്നൈ വിജയവഴിയിലെത്താനാണ് ഇറങ്ങുന്നത്.
സ്പിന്നർമാരെ തുണയ്ക്കുന്ന പിച്ചാണ് ചെന്നൈയിലേത്. ചെന്നൈ സൂപ്പർ കിംഗ്സിൽ രവീന്ദ്ര ജഡേജ, മിച്ചൽ സാൻ്റ്നർ എന്നീ ക്വാളിറ്റി സ്പിന്നർമാരുണ്ട്. സ്പിൻ ആനുകൂല്യം കണക്കിലെടുത്ത് പ്രശാന്ത് സോളങ്കി എന്ന ലെഗ് സ്പിന്നർക്ക് ഈ മത്സരത്തിൽ കളിക്കാൻ അവസരം ലഭിച്ചേക്കും. ഇംപാക്ട് പ്ലയറായെങ്കിലും സോളങ്കി കളിക്കാനിടയുണ്ട്. ഇതല്ലാതെ ആദ്യ മത്സരത്തിലെ ടീമിൽ നിന്ന് വലിയ മാറ്റങ്ങളുണ്ടാവില്ല.
ലക്നൗവിൽ ആവട്ടെ രവി ബിഷ്ണോയ്, കൃണാൽ പാണ്ഡ്യ എന്നീ രണ്ട് ക്വാളിറ്റി സ്പിന്നർമാരുണ്ട്. ദീപക് ഹൂഡ പാർട്ട് ടൈം ബൗളറാണ്. കഴിഞ്ഞ കളിയിൽ ഇംപാക്ട് പ്ലയറായി കൃഷ്ണപ്പ ഗൗതം കളിച്ചിരുന്നു. ഈ മത്സരത്തിലും അത് തുടർന്നേക്കും. ലക്നൗവിലും മറ്റ് മാറ്റങ്ങളുണ്ടാവില്ല.
Story Highlights: ipl lsg csk match chennai super kings lucknow super giants
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here