Advertisement

ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

April 3, 2023
2 minutes Read
justice thottathil radhakrishnan cm pinarayi vijayan

ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. പ്രഗത്ഭമതിയായ ന്യായാധിപനും സാമൂഹ്യ പ്രശ്‌നങ്ങളിൽ ചടുലമായി പ്രതികരിക്കാൻ സന്നദ്ധത കാണിച്ച വ്യക്തിയുമായിരുന്നു തോട്ടത്തിൽ ബി രാധാകൃഷ്ണനെന്ന് മുഖ്യമന്ത്രി പറഞ്ഞു. അഭിഭാഷകൻ എന്ന നിലയിലും ന്യായാധിപൻ എന്ന നിലയിലും കഴിവ് തെളിയിച്ച വ്യക്തിയായിരുന്നു അദ്ദേഹം. ഉയർന്നുവരുന്ന യുവ അഭിഭാഷക തലമുറയ്ക്ക് മാർഗ്ഗദർശിയെയാണ് നഷ്ടപ്പെട്ടത്. തോട്ടത്തിൽ രാധാകൃഷ്ണന്റെ അകാലവിയോഗം ജുഡീഷ്യറിക്കും സാമൂഹ്യ ജീവിതത്തിനാകെയും വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു. ( justice thottathil radhakrishnan cm pinarayi vijayan )

ഇന്ന് പുലർച്ചെ മൂന്നേകാലോടെയാണ് ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണൻ അന്തരിച്ചത്. 63 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

കൊൽക്കത്ത ഉൾപ്പെടെ 4 ഹൈക്കോടതികളിൽ ചീഫ് ജസ്റ്റിസായിരുന്നു ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണൻ. കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായും സേവനം അനുഷ്ഠിച്ചു. കേരള ഹൈക്കോടതിയിൽ ജഡ്ജിയായത് 2004 ലാണ്.

Story Highlights: justice thottathil radhakrishnan cm pinarayi vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top