മുഗള്‍ സാമ്രാജ്യത്തെ കുറിച്ചുള്ള ഭാഗങ്ങള്‍ നീക്കി; 12ാം ക്ലാസ് ചരിത്രപുസ്തകം പരിഷ്‌കരിച്ച് എന്‍സിഇആര്‍ടി

പന്ത്രണ്ടാം ക്ലാസ് ചരിത്രപുസ്തകത്തിലെ പാഠ്യപദ്ധതിയില്‍ നിന്ന് മുഗള്‍ സാമ്രാജ്യത്തെ കുറിച്ചുള്ള ഭാഗങ്ങള്‍ ഒഴിവാക്കി എന്‍സിഇആര്‍ടി. ‘രാജാക്കന്മാരും ദിനവൃത്താന്തങ്ങളും; ഇന്ത്യന്‍ ചരിത്രത്തിന്റെ തീംസ്പാര്‍ട്ട് 2’ എന്ന പാഠഭാഗമാണ് നീക്കം ചെയ്തിരിക്കുന്നത്.(NCERT removes chapters on Mughal Empire in 12th class History)
എന്‍സിഇആര്‍ടിയുടെ പുതിയ പരിഷ്‌കരണം അടുത്ത അക്കാദമിക് സെഷന്‍ മുതല്‍ നടപ്പില്‍ വരും. ചരിത്രത്തിനൊപ്പം ഹിന്ദി പാഠപുസ്തകത്തിലെ ചില ഭാഗങ്ങളും നീക്കം ചെയ്തിട്ടുണ്ട്. ഇതിന് പുറമേ പന്ത്രണ്ടാം ക്ലാസ് പൗരശാസ്ത്ര പുസ്തകത്തിലും മാറ്റങ്ങള്‍ വരുത്തി. ‘അമേരിക്കന്‍ മേധാവിത്വം ലോക രാഷ്ട്രീയത്തില്‍’, ‘ശീതയുദ്ധ കാലഘട്ടം’ എന്നീ രണ്ട് അധ്യായങ്ങളാണ് പുസ്തകത്തില്‍ നിന്ന് നീക്കം ചെയ്തിരിക്കുന്നത്.
12ാം ക്ലാസിലെ ‘രാഷ്ട്രീയം സ്വാതന്ത്ര്യം നേടിയ ശേഷം’, ‘ജനകീയ പ്രസ്ഥാനങ്ങളുടെ ഉദയം’, ‘ഏകകക്ഷി ആധിപത്യത്തിന്റെ കാലഘട്ടം’ എന്നീ അധ്യായങ്ങളും ഒഴിവാക്കിയിട്ടുണ്ട്. 12ാം ക്ലാസിനൊപ്പം 10, 11 ക്ലാസുകളിലെ പാഠ്യപദ്ധതിയും എന്‍സിഇആര്‍ടി പരിഷ്‌കരിച്ചു. പതിനൊന്നാം ക്ലാസ് പാഠപുസ്തകത്തില്‍ നിന്ന് ‘ലോക ചരിത്രത്തിലെ തീംസ്’ എന്ന അധ്യായങ്ങളില്‍ നിന്ന് ‘സെന്‍ട്രല്‍ ഇസ്ലാമിക് ലാന്‍ഡ്‌സ്’, ‘കോണ്‍ഫറേഷന്‍ ഓഫ് കള്‍ച്ചറുകള്‍’, ‘ഇന്‍ഡസ്ട്രിയല്‍ റെവല്യൂഷന്‍’ തുടങ്ങിയ അധ്യായങ്ങള്‍ നീക്കം ചെയ്താണ് പരിഷ്‌കരണം.
Read Also: ഫിറോസ് ഗാന്ധിയുടെയും ഇന്ദിരഗാന്ധിയുടെയും നിരീക്ഷണങ്ങളിൽ നിന്ന് പഠിക്കണം; സവർക്കറെ പിന്തുണച്ച് അനിൽ ആൻ്റണി
പത്താം ക്ലാസിലെ ഡെമോക്രാറ്റിക് പൊളിറ്റിക്‌സ് രണ്ടാം പാഠപുസ്തകത്തില്‍ നിന്ന് ‘ജനാധിപത്യവും വൈവിധ്യവും’, ‘ജനകീയ സമരങ്ങളും പ്രസ്ഥാനങ്ങളും’, ‘ജനാധിപത്യത്തിനെതിരായ വെല്ലുവിളികള്‍’ എന്നീ വിഷയങ്ങള്‍ ഒഴിവാക്കി. പുതിയ മാറ്റങ്ങള്‍ക്ക് അനുസൃതമായി സിലബസ് പരിഷ്‌കരിക്കും.
Story Highlights: NCERT removes chapters on Mughal Empire in 12th class History
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here