ഷാക്കിബ് അൽ ഹസൻ ഐപിഎലിൽ നിന്ന് പിന്മാറി; കൊൽക്കത്തയ്ക്ക് തിരിച്ചടി

ബംഗ്ലാദേശ് ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസൻ ഐപിഎലിൽ നിന്ന് പിന്മാറി. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് തീരുമാനം. നിലവിൽ അയർലൻഡ് പര്യടനത്തിലുള്ള ഷാക്കിബ് അടുത്ത ആഴ്ചയോടെ ഐപിഎലിനെത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ, ഷാക്കിബ് ഇനി ഈ സീസണിൽ ഐപിഎൽ കളിക്കില്ല. (shakib hasan ipl kkr)
മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിനിടെ പരുക്കേറ്റ ആർസിബി പേസർ റീസ് ടോപ്ലെയ്ക്ക് സീസണിലെ ബാക്കിയുള്ള മത്സരങ്ങൾ നഷ്ടമായേക്കുമെന്നാണ് റിപ്പോർട്ട്. താരത്തിൻ്റെ പരുക്ക് എത്രത്തോളം ഗുരുതരമാണെന്ന് വ്യക്തമല്ലെങ്കിലും ടോപ്ലെ നാട്ടിലേക്ക് മടങ്ങുമെന്നാണ് സൂചന. മുംബൈ ഇന്ത്യൻസ് ഇന്നിംഗ്സിനിടെ ഫീൽഡ് ചെയ്യുമ്പോഴാണ് ടോപ്ലെയ്ക്ക് പരുക്കേറ്റത്.
ഇന്നലെ രണ്ട് ഓവർ എറിഞ്ഞ ടോപ്ലെ കാമറൂൺ ഗ്രീനിൻ്റെ വിക്കറ്റ് വീഴ്ത്തിയിരുന്നു. രജത് പാടിദാർ, ജോഷ് ഹേസൽവുഡ് എന്നീ സുപ്രധാന താരങ്ങളെ നഷ്ടപ്പെട്ട ആർസിബിയ്ക്ക് ടോപ്ലെയെ കൂടി നഷ്ടമാവുന്നത് നികത്താനാവാത്ത തിരിച്ചടിയാവും.
Read Also: ഐപിഎൽ: രണ്ടാം ജയം തേടി ലക്നൗ; ആദ്യ ജയത്തിനായി ചെന്നൈ
മത്സരത്തിൽ എട്ട് വിക്കറ്റിന് ബാംഗ്ലൂർ വിജയിച്ചിരുന്നു. തിലക് വർമയുടെ ഒറ്റയാൾ പോരാട്ടത്തിന് ബാംഗ്ലൂരിന്റെ മറുപടി വിരാട് കോലിയുടെയും ഡ്യൂപ്ലസിയുടെയും മിന്നൽ അർധ സെഞ്ച്വറികളിലൂടെയായിരുന്നു. കോലി 49 പന്തിൽ പുറത്താവാതെ 82 റൺസും ഡ്യൂപ്ലസി 43 പന്തിൽ 73 റൺസും നേടി.
ഓപ്പണിങ് വിക്കറ്റിൽ 148 കൂട്ടിച്ചേർത്ത സഖ്യം ബാംഗ്ലൂർ വിജയത്തിന് അടിത്തറ ഇടുകയായിരുന്നു. ബാംഗ്ലൂരിന് 73 റൺസെടുത്ത ഡ്യുപ്ലസിയുടെയും റൺസ് ഒന്നുമെടുക്കാത്ത ദിനേശ് കാർത്തിക്കിന്റെയും വിക്കറ്റ് മാത്രമാണ് നഷ്ടമായത്. പരുക്കിന്റെ പിടിയിൽ നിന്ന് തിരിച്ചെത്തിയ ജോഫ്ര ആർച്ചറിന് കാര്യമായി തിളങ്ങാനായില്ല.
ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ ഉദ്ഘാടന മത്സരത്തിൽ പരുക്കേറ്റ ഗുജറാത്ത് ടൈറ്റൻസ് താരം കെയിൻ വില്ല്യംസൺ ഐപിഎലിൽ നിന്ന് പുറത്തായിരുന്നു. ഇക്കാര്യം ഗുജറാത്ത് ടൈറ്റൻസ് ഔദ്യോഗികമായി അറിയിച്ചു.
ചെന്നൈ സൂപ്പർ കിംഗ്സ് ബാറ്റ് ചെയുന്നതിനിടെയാണ് വില്ല്യംസണു പരുക്കേറ്റത്. ബൗണ്ടറി ലൈനിൽ ഫീൽഡ് ചെയ്യുകയായിരുന്ന വില്ല്യംസൺ ഋതുരാജ് ഗെയ്ക്‌വാദിൻ്റെ ഒരു സിക്സർ തടയാൻ ശ്രമിക്കുന്നതിനിടെ താരത്തിനു പരുക്കേൽക്കുകയായിരുന്നു. സിക്സർ തടയാൻ വില്ല്യംസണു സാധിച്ചെങ്കിലും താരം നിലത്തുവീണു. നിലത്തുവീണയുടൻ തൻ്റെ വലതു കാൽമുട്ട് പൊത്തിപ്പിടിച്ച താരത്തെ താങ്ങിപ്പിടിച്ചാണ് ഗ്രൗണ്ടിൽ നിന്നു കൊണ്ടു പോയത്. തുടർന്ന് രണ്ടാം ഇന്നിംഗ്സിൽ വില്ല്യംസൺ ബാറ്റ് ചെയ്യാനെത്തിയില്ല. വില്ല്യംസണു പകരം സായ് സുദർശൻ ഇംപാക്ട് പ്ലയറായി കളിച്ചു.
Story Highlights: shakib al hasan pulled off ipl kkr
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here