Advertisement

പ്രധാനമന്ത്രി പഠിച്ചതെന്ന് അഭിമാനത്തോടെ പറയാന്‍ പറ്റാത്ത ആ കോളജ് ഏതാണ്?; ചോദ്യവുമായി ഉദ്ധവ് താക്കറെ

April 3, 2023
2 minutes Read
Uddhav Thackeray asks about Narendra Modi's education

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ചോദിച്ചതിന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് 25000 രൂപ പിഴ ചുമത്തിയതിന് പിന്നാലെ ഡിഗ്രി വിവാദം വീണ്ടും തലപൊക്കി. നരേന്ദ്രമോദിയുടെ ഡിഗ്രി വിദ്യാഭ്യാസത്തെകുറിച്ച് ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയാണ് പുതിയ ചോദ്യം ഉന്നയിച്ചത്.(Uddhav Thackeray asks about Narendra Modi’s education)

‘നമ്മുടെ നാട്ടില്‍ ഡിഗ്രിയുള്ളവരും എന്നാല്‍ ജോലിയില്ലാത്തവരുമായ ധാരാളം ചെറുപ്പക്കാരുണ്ട്. പ്രധാനമന്ത്രിയോട് ബിരുദ സര്‍ട്ടിഫിക്കറ്റ് ചോദിച്ചാല്‍ പിഴ 25,000 രൂപ. പ്രധാനമന്ത്രി പഠിച്ച കോളേജ് എവിടെയാണെന്ന് അഭിമാനത്തോടെ പറയാന്‍ കഴിയാത്ത ഈ കോളേജ് ഏതാണ്? പ്രധാനമന്ത്രി പഠിച്ചോ?’ ഉദ്ധവ് താക്കറെ ചോദിച്ചു.

Read Also: സ്വപ്‌ന സുരേഷിന് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് പഞ്ചാബിലെ സ്ഥാപനമെന്ന് പൊലീസ്

പ്രധാനമന്ത്രിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് തേടിയതിന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് ഗുജറാത്ത് ഹൈക്കോടതി 25000 രൂപ പിഴ ചുമത്തിയിരുന്നു. മുഖ്യവിവരവകാശ കമ്മീഷന്‍ ഉത്തരവ് ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കിയാണ് നടപടി. പിഎംഒയിലെയും, ഗുജറാത്ത് സര്‍വകലാശാലയിലെയും പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരോട് ബിരുദ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടുള്ള ഉത്തരവാണ് റദ്ദാക്കിയത്. പ്രധാനമന്ത്രിയുടെ ബിരുദ, ബിരുദാനന്തര ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കേണ്ടതില്ലെന്നും കോടതി അറിയിച്ചിരുന്നു.

Story Highlights: Uddhav Thackeray asks about Narendra Modi’s education

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top