സ്വപ്‌ന സുരേഷിന് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് പഞ്ചാബിലെ സ്ഥാപനമെന്ന് പൊലീസ്

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് പഞ്ചാബിലെ സ്ഥാപനമെന്ന് പൊലീസ്. ദേവ് എഡ്യൂക്കേഷന്‍ ട്രസ്റ്റ് എന്ന സ്ഥാപനമാണ് വ്യാജ ബി.കോം സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ഇടനില നിന്നത് തിരുവനന്തപുരം തൈക്കാടുള്ള വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സി സ്ഥാപനമെന്നും പൊലീസ്.
വ്യാജ സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കാന്‍ സ്വപ്‌ന ഒരു ലക്ഷത്തോളം രൂപ ചെലവഴിച്ചു. ഡോ. ബാബ സാഹിബ് സര്‍വകലാശാലയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റാണ് സ്വപ്‌നയ്ക്ക് ലഭിച്ചത്. ഇത് മുംബൈയിലാണ് സ്ഥിതി ചെയ്യുന്നത്. 2017ല്‍ ആണ് സ്വപ്‌ന വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയത്. ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് സ്വപ്‌ന സ്‌പേസ് പാര്‍ക്കില്‍ ജോലി നേടിയതെന്നും വിവരം.
Story Highlights – swapna suresh, fake certificate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here