മൂര്‍ച്ചയേറിയ ആയുധമുപയോഗിച്ച് മൃതദേഹം കഷ്ണങ്ങളാക്കി; 9 വയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍
രാജസ്ഥാനില്‍ 9 വയസ്സുകാരിയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.ഉദയ്പൂര്‍ സ്വദേശിയായ കമലേഷ് ആണ് പിടിയിലായത്. ആളൊഴിഞ്ഞ വീട്ടില്‍ വച്ചായിരുന്നു കുട്ടിയുടെ മൃതദേഹാവശിഷ്ടം പൊലീസ് കണ്ടെടുത്തത്.(Accused arrested for murdering 9-year-old girl Rajasthan)
കഴിഞ്ഞമാസം 29ന് കാണാതായ ഒന്‍പതു വയസുകാരിയായ പെണ്‍കുട്ടിയുടെ മൃതദേഹം ശനിയാഴ്ചയാണ് മാവ്‌ലി ഗ്രാമത്തില്‍ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ നിന്നും പൊലീസ് കണ്ടെത്തിയത്. ളൊഴിഞ്ഞ വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നതായി പ്രദേശവാസികള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക് കവറില്‍ മൃതദേഹവശിഷ്ടങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ നടത്തിയ അന്വേഷണത്തിലാണ് ഗ്രാമത്തിലുള്ള 20 വയസ്സുകാരന്‍ കമലേഷിനെ പൊലീസ് പിടികൂടിയത്.
പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാള്‍ പ്ലാസ്റ്റിക് കവറുകളുമായി നടന്ന് പോകുന്ന ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റവും സമ്മതിച്ചു. പെണ്‍കുട്ടിയുടെ അയല്‍വാസിയാണ് അറസ്റ്റിലായ കമലേഷ്. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ് മൃതദേഹം കഷ്ണങ്ങളാക്കിയതെന്ന് പൊലീസ് അറിയിച്ചു.
Read Also: അമ്മ മരിച്ചതിന് കാരണക്കാരനെന്ന് വിശ്വസിച്ച് അച്ഛനെ കൊല്ലാന്‍ കാലങ്ങളായുള്ള പദ്ധതി; ആത്മഹത്യ ചെയ്യാനും ആലോചിച്ചിരുന്നെന്ന് മയൂര്‍നാഥ്
പെണ്‍കുട്ടിയെ കൊലപ്പെടുത്താനുപയോഗിച്ച ആയുധം ഇതുവരെ കണ്ടെത്താനായില്ല. അതേസമയം കൊലപാതകത്തിന് മുമ്പ് പെണ്‍കുട്ടി ബലാല്‍സംഗത്തിനിരയായി എന്നാണ് പൊലീസ് സംശയിക്കുന്നത്. ഇക്കാര്യം പരിശോധിച്ച് വരികയാണെന്നും കൂടുതല്‍ പേര്‍ കൊലപാതകത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതും അന്വേഷിക്കുകയാണ് പൊലീസ് പറഞ്ഞു.
Story Highlights: Accused arrested for murdering 9-year-old girl Rajasthan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here