Advertisement

വിനോദ സഞ്ചാരികള്‍ക്ക് വില്‍ക്കാനായി മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കഞ്ചാവെത്തിച്ച ആലപ്പുഴ സ്വദേശികള്‍ പിടിയില്‍

April 4, 2023
Google News 2 minutes Read
Alappuzha natives arrested with cannabis

വിനോദ സഞ്ചാര മേഖലയില്‍ വില്‍പ്പന നടത്തുന്നതിനായി അന്യസംസ്ഥാനത്ത് നിന്ന് ആലപ്പുഴയില്‍ കഞ്ചാവെത്തിച്ച രണ്ട് ചേര്‍ത്തല സ്വദേശികള്‍ അറസ്റ്റില്‍. ഇവരില്‍ നിന്നും 6 കിലോ കഞ്ചാവാണ് എക്‌സൈസ് പിടിച്ചെടുത്തത്. (Alappuzha natives arrested with cannabis )

ആലപ്പുഴ എക്‌സൈസ് ഇന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ചേര്‍ത്തല നഗരത്തില്‍ നടത്തിയ പരിശോധനയിലാണ് വില്‍പ്പനക്കായി എത്തിച്ച കഞ്ചാവ് പിടികൂടിയത്. ആറ് ലക്ഷം രൂപ വിലവരുന്ന കഞ്ചാവ് ആലപ്പുഴ, ചേര്‍ത്തല വിനോദ സഞ്ചാര മേഖല കേന്ദ്രീകരിച്ച് വില്‍പ്പന നടത്താനായാണ് എത്തിച്ചത്.

Read Also: പൊള്ളിയ കാലുമായി റഹ്‌മത്തിനേയും കുഞ്ഞിനേയും തിരഞ്ഞ് അയല്‍ക്കാരന്‍; നിലയ്ക്കാത്ത ഫോണ്‍കോളുകള്‍; നോവായി എലത്തൂര്‍

എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ചേര്‍ത്തല കെഎസ്ആര്‍ടിസി ബസ്റ്റാന്റില്‍ നിന്നാണ് ലഹരി വസ്തുക്കള്‍ പിടികൂടിയത്. കേസില്‍ കണിച്ചുകുളങ്ങരമിച്ച വാരം വെളിയില്‍ പ്രീജിത്ത്, ചേര്‍ത്തല തെക്ക് സ്വദേശി നികര്‍ത്തില്‍ നിധിന്‍ എന്നിവരാണ് പിടിയിലായത്. ഓടി രക്ഷപെട്ട ശ്രീകാന്ത് എന്നയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

Story Highlights: Alappuzha natives arrested with cannabis

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here