Advertisement

ചാൾസ് എന്റർപ്രൈസസിലെ രണ്ടാമത്തെ ഗാനം ‘കാലം പാഞ്ഞേ’ പുറത്തിറങ്ങി

April 4, 2023
Google News 3 minutes Read
charles enterprises song released

സോഷ്യൽ മീഡിയ ഏറ്റെടുത്ത് ചാൾസ് എന്റർപ്രൈസസിലെ രണ്ടാമത്തെ ഗാനവും ചാൾസ് എന്റർപ്രൈസസിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. ജോയ് മ്യൂസിക് യൂട്യുബ് ചാനൽ വഴിയാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. ഉർവ്വശി, ബാലു വർഗ്ഗീസ് തുടങ്ങിയതാരങ്ങളാണ് ഈ ഗാന രംഗത്തുള്ളത്. ‘കാലം പാഞ്ഞേ..’ എന്നു തുടങ്ങുന്ന പാട്ടിന്റെ വരികൾ എഴുതിയിരിക്കുന്നത് അർജ്ജുൻ മേനോനാണ്. സംഗീതം സുബ്രഹ്മണ്യൻ കെ വി യും നിർവ്വഹിച്ചിരിക്കുന്നു. (charles enterprises song released)

റാപ്പും വോക്കൽസും ഇമ്പാച്ചിയുടെതാണ് അഡീഷണൽ വോക്കൽസ് പവിത്ര സി വി നൽകിയിരിക്കുന്നു. അശോക് പൊന്നപ്പനാണ് ഈ പാട്ട് പ്രോഗ്രാം ചെയ്ത് ഒരുക്കിയിരിക്കുന്നത്. കിരൺ ലാൽ പാട്ട് മിക്സ് മാസ്റ്റർ ചെയ്തിരിക്കുന്നു. നേരത്തെ ചാൾസ്എന്റർപ്രൈസസിന്റെതായി പുറത്തു വന്ന പാട്ടും ടീസറും പോസ്റ്ററുകളുമെല്ലാം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു.

നവാഗതനായ സുഭാഷ് ലളിത സുബ്രഹ്മണ്യനാണ് ഈ സിനിമയുടെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. ഉർവ്വശി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ പാ.രഞ്ജിത്ത് സിനിമകളിലൂടെ ശ്രദ്ധേയനായ കലൈയരസൻ ആദ്യമായി മലയാള സിനിമയിൽ അഭിനേതാവായി എത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. രസകരമായ നർമ്മ മുഹൂർത്തങ്ങളിലൂടെ മുന്നേറുന്ന ഒരു ഫാമിലി മിസ്റ്ററി ഡ്രാമയാണ് ഈ സിനിമ എന്നത് നേരത്തെ പ്രേക്ഷകരിലേക്ക് എത്തിയ ടീസറിൽ നിന്ന് വ്യക്തമായിരുന്നു.

ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. അജിത് ജോയ്, അച്ചു വിജയൻ എന്നിവർ ചേർന്നു നിർമ്മിക്കുന്ന ചിത്രത്തിൽ ഉർവ്വശിക്കും കലൈയരസനും പുറമേ ബാലുവർഗീസ്, ഗുരു സോമസുന്ദരം, , അഭിജശിവകല, സുജിത് ശങ്കർ, അൻസൽ പള്ളുരുത്തി, സുധീർ പറവൂർ, മണികണ്ഠൻ ആചാരി, മാസ്റ്റർ വസിഷ്ട്ട്, ഭാനു, മൃദുന, ഗീതി സംഗീതി,സിജി പ്രദീപ്, അജിഷ, ആനന്ദ്ബാൽ എന്നിവരും മറ്റ് പ്രധാന  കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സഹനിർമ്മാണം പ്രദീപ് മേനോൻ, അനൂപ് രാജ് ഛായാഗ്രഹണം -സ്വരൂപ് ഫിലിപ്പ്, കലാസംവിധാനം – മനു ജഗദ്,  സംഗീതം – സുബ്രഹ്മണ്യൻ കെ വി ഗാനരചന -അൻവർ അലി, ഇമ്പാച്ചി, നാച്ചി, സംഗീത ചേനംപുല്ലി, സുഭാഷ് ലളിതസുബ്രഹ്മണ്യൻ എന്നിവർ നിർവ്വഹിച്ചിരിക്കുന്നു. പശ്ചാത്തല സംഗീതം – അശോക് പൊന്നപ്പൻ  എഡിറ്റിംഗ് -അച്ചു വിജയൻ, നിർമ്മാണ നിർവ്വഹണം -ദീപക് പരമേശ്വരൻ, വസ്ത്രാലങ്കാരം – അരവിന്ദ് കെ ആർ മേക്കപ്പ് – സുരേഷ്, പി ആർ ഒ- വൈശാഖ് സി വടക്കേവീട്. ചിത്രം ജോയ് മൂവി പ്രൊഡക്ഷൻസ് മെയ് മാസത്തിൽ പ്രദർശനത്തിനെത്തിക്കും.

Story Highlights: charles enterprises movie song released

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here