Advertisement

പണമില്ല; ചൈനയിൽ മുതിർന്ന പൗരന്മാർക്കുള്ള ചികിത്സാ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചു

April 4, 2023
Google News 2 minutes Read
medical benefits china

മുതിർന്ന പൗരൻമാർക്കുള്ള ചികിത്സാ ആനുകൂല്യങ്ങൾ ചൈനീസ് സർക്കാർ വെട്ടിക്കുറച്ചതായി റിപ്പോർട്ട്. കഴിഞ്ഞ മൂന്ന് വർഷം പ്രാബല്യത്തിലുണ്ടായിരുന്ന സീറോ കൊവിഡ് നയമാണ് സാമ്പത്തിക ഞെരുക്കത്തിലേക്ക് വഴിതെളിച്ചതെന്നാണ് റിപ്പോർട്ടുകൾ. വിരമിക്കൽ പ്രായത്തിൽ മാറ്റം വരുത്താൻ സർക്കാർ ശ്രമിക്കുന്നുണ്ടെന്നും സൂചനയുണ്ട്. ഇത് ജനങ്ങൾക്കിടയിൽ രോഷത്തിന് കാരണമായിട്ടുണ്ടെന്നാണ് വിവരം.

പ്രതിമാസ ചികിത്സാ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് ആയിരക്കണക്കിന് വയോജനങ്ങൾ ജനുവരി മുതൽ തെരുവിലിറങ്ങി. പ്രാദേശിക ഉദ്യോഗസ്ഥരുടെ തീരുമാനങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് അവർ രാജ്യത്തെ നാല് പ്രധാന നഗരങ്ങളിൽ ഒത്തുകൂടി.

Read Also: സർക്കാർ ഡിവൈസുകളിൽ ടിക് ടോക് നിരോധിക്കാനൊരുങ്ങി ഓസ്ട്രേലിയ

കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായാണ് ചൈനക്ക് പണം ചെലവായതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൊവിഡ് ലോക്ക്ഡൗണുകൾക്കെതിരെ നവംബറിൽ രാജ്യത്ത് വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഈ പ്രതിഷേധം കൂടുതൽ വ്യാപിക്കുമോ എന്ന ആശങ്ക അധികൃതർ പ്രകടിപ്പിക്കുന്നുണ്ട്.

Story Highlights: China cuts medical benefits for seniors due to cash shortage

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here