Advertisement

കെപിസിസി സമ്പൂർണ നേതൃയോഗം ഇന്ന് ചേരും

April 4, 2023
Google News 1 minute Read
KPCC Office

വിവാദങ്ങൾക്കിടെ കെപിസിസിയുടെ സമ്പൂർണ നേതൃയോഗം ഇന്ന് ചേരും. രാഹുൽ ഗാന്ധിക്ക് വയനാട്ടിൽ 11 ന് നൽകുന്ന സ്വീകരണം, എഐസിസിയുടെയും കെപിസിസിയുടെയും സമരങ്ങൾ, 138 ചാലഞ്ച് എന്നിവയാണ് അജൻഡ. പുനഃസംഘടന ഉൾപ്പെടെയുള്ള കാര്യങ്ങളും ചർച്ചയാകും. എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറും പങ്കെടുക്കും.

ബ്ലോക്ക്, ഡിസിസി പുനഃസംഘടന വൈകുന്നതും വിമര്‍ശനമായി യോഗത്തില്‍ ഉയര്‍ന്നേക്കും. കെപിസിസിക്ക് ലഭിച്ച പട്ടിക പരിശോധിക്കാന്‍ 12 അംഗ സ്‌ക്രീനിംഗ് കമ്മിറ്റിയെ നേതൃത്വം ചുമതലപ്പെടുത്തിയിട്ടുണ്ട്. കെപിസിസി സംഘടിപ്പിച്ച വൈക്കം സത്യഗ്രഹ നൂറാം വാർഷികാഘോഷ പരിപാടിയിൽ കെ മുരളീധരനെ പ്രസംഗിക്കാൻ അനുവദിക്കാത്തത്‌ നേതൃയോഗത്തിൽ വലിയ ചർച്ചയാകും.

മുൻ കെപിസിസി പ്രസിഡന്റുമാർ കൂടിയായ രമേശ് ചെന്നിത്തലയ്ക്കും എം.എം ഹസനും അവസരം നൽകിയപ്പോൾ തന്നെ ഒഴിവാക്കിയതു ബോധപൂർവമെന്നാണു മുരളിയുടെ ആരോപണം. വൈക്കത്തെ യോഗം കഴിഞ്ഞ ഉടൻ തന്നെ ഇതിലുള്ള ശക്തമായ അമർഷം കെ.സി വേണുഗോപാലിനെ അറിയിക്കുകയും ചെയ്തിരുന്നു. അതേസമയം പാര്‍ലമെന്റ് സമ്മേളനം തുടരുന്നതിനാല്‍ ഇന്നത്തെ നേതൃയോഗത്തിൽ ഭൂരിഭാഗം എംപിമാരും പങ്കെടുത്തേക്കില്ല.

Story Highlights: KPCC meeting will be held today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here