കുവൈത്ത് എണ്ണ ഉൽപാദനം കുറയ്ക്കുന്നു; പ്രതിദിനം 10 ലക്ഷം ബാരല്‍ കുറയ്ക്കും

എണ്ണ ഉൽപാദനം കുറയ്ക്കാനൊരുങ്ങി കുവൈത്ത്. പ്രതിദിനം 128,000 ബാരൽ സ്വമേധയാ വെട്ടിക്കുറയ്ക്കുമെന്ന് ഉപപ്രധാനമന്ത്രിയും എണ്ണ മന്ത്രിയുമായ ബദർ അൽ മുല്ല അറിയിച്ചു
മെയ് മുതൽ 2023 അവസാനം വരെയാണ് കുവൈത്ത് എണ്ണ ഉൽപാദനം വെട്ടികുറക്കുക. 2022 ഒക്‌ടോബർ അഞ്ചിന് നടന്ന 33-ാമത് ഒപെക്, നോൺ-ഒപെക് മന്ത്രിതല യോഗത്തിന്‍റെ തീരുമാനത്തിനെ തുടർന്നാണ് ഉല്‍പ്പാദനം കുറയ്ക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
പ്രതിദിനം പത്തു ലക്ഷം ബാരല്‍ തോതില്‍ കുറവ് വരുത്താനാണ് കൂട്ടായ്മ തീരുമാനം. ഒപെകിലെ ഏറ്റവും വലിയ ഉല്‍പാദകരായ സൗദി അറേബ്യയും യു.എ.ഇ,ഒമാൻ, അൽജീരിയ, റഷ്യ തുടങ്ങിയ രാജ്യങ്ങളും ഉൽപാദനം കുറക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ആഗോള എണ്ണ വിപണിയിലെ വിലയിടിവ് തടയുന്നതിനും വിപണി സ്ഥിരത കൈവരിക്കുന്നതിനും ലക്ഷ്യമിട്ട് ഉല്‍പാദനം വെട്ടിചുരുക്കാന്‍ ഒപെക് പ്ലസ് കൂട്ടായ്മ നേരത്തെ തീരുമാനിച്ചിരുന്നു.ഇതിന്റെ തുടര്‍ച്ചയായാണ് കുവൈത്ത് ഉല്‍പാദനത്തില്‍ കുറവ് വരുത്തിയത്.
Story Highlights: Kuwait announce surprise oil production cuts
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here