Advertisement

ജാപ്പനീസ് സംഗീതജ്ഞൻ റ്യൂയിചി സകാമോട്ടോ അന്തരിച്ചു

April 4, 2023
Google News 1 minute Read
music director dies

ജാപ്പനീസ് സംഗീത സംവിധായകൻ റ്യൂയിചി സകാമോട്ടോ (71)​ അന്തരിച്ചു. അർബുദ ബാധയെത്തുടർന്ന് ടോക്കിയോയിലായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ വെബ്സൈറ്റിലൂടെയാണ് മരണവാർത്ത പുറത്തുവിട്ടത്. ഇലക്ട്രോണിക് സംഗീതത്തിൽ പുത്തൻ പരീക്ഷണങ്ങൾ നടത്തി ലോകശ്രദ്ധ നേടിയ അദ്ദേഹത്തിന് ഓസ്കാർ, ഗ്രാമി, ബാഫ്റ്റ തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

അഭിനേതാവ് കൂടിയായ അദ്ദേഹം 1983ൽ ഇംഗ്ലീഷ് സംഗീതജ്ഞൻ ഡേവിഡ് ബോയിക്കൊപ്പം ‘ മെറി ക്രിസ്മസ്, മിസ്റ്റർ ലോറൻസ് ” എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. ചിത്രത്തിന്റെ സംഗീതം നിർവഹിച്ചതും സകാമോട്ടോ ആയിരുന്നു. 1987ൽ ദ ലാസ്റ്റ് എംപറർ എന്ന ഹിറ്റ് ചിത്രത്തിലൂടെ മികച്ച ഒറിജിനൽ സ്കോർ വിഭാഗത്തിൽ ഓസ്കാറും ഗ്രാമിയും ഗോൾഡൻ ഗ്ലോബും അദ്ദേഹത്തെ തേടിയെത്തി. ചിത്രത്തിൽ ഇദ്ദേഹം അഭിനയിക്കുകയും ചെയ്തു. ബെർനാർഡോ ബെർട്ടുലൂച്ചി സംവിധാനം ചെയ്ത ദ ലാസ്റ്റ് എംപററിന് മികച്ച ചിത്രം, സംവിധാനം ഉൾപ്പെടെ ഒമ്പത് ഓസ്കാർ പുരസ്കാരങ്ങൾ ലഭിച്ചിരുന്നു.

1978ൽ ഹറൂമി ഹൊസോനോ, യുകിഹീറോ താകാഹാഷി എന്നിവരുമായി ചേർന്ന് ഇലക്ട്രോണിക് മ്യൂസിക് ബാൻഡായ യെല്ലോ മാജിക് ഓർക്കസ്ട്ര സ്ഥാപിച്ചു. ദ റെവനന്റ്, ലിറ്റിൽ ബുദ്ധ ഉൾപ്പെടെ ഒട്ടനവധി ചിത്രങ്ങൾക്ക് പശ്ചാത്തല സംഗീതവും ഒരുക്കി.

Story Highlights: Oscar-winning Japanese composer Ryuichi Sakamoto dies aged 71

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here