Advertisement

രണ്ട് സെഷനുകളിലായി 14 മണിക്കൂറോളം നീണ്ടു; ശ്രദ്ധ നേടി വിരാട് കോഹ്‌ലിയുടെ പുതിയ ടാറ്റൂ

April 4, 2023
2 minutes Read
Virat Kohli Gets New Tattoo Before IPL 2023

മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്‌ലിയ്ക്ക് ടാറ്റൂകളോടുള്ള ഇഷ്ടം പേരുകേട്ടതാണ്. 12-ലേറെ ടാറ്റൂസ് ഇതിനോടകം തന്നെ കോലി ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ ഐപിഎല്‍ 16-ാം സീസണിലെ ആദ്യ മത്സരത്തിനിറങ്ങിയപ്പോള്‍ കോലിയുടെ വലത് കൈയിലെ പുതിയ ടാറ്റൂവും കാണികളുടെ ശ്രദ്ധ നേടിയിരിക്കുകയാണ്. പ്രമുഖ ടാറ്റു സ്റ്റുഡിയോ ആയ ഏലിയന്‍സ് ടാറ്റൂ സ്റ്റുഡിയോ ആണ് കോലിയുടെ പുതിയ ടാറ്റൂ ചെയ്തിരിക്കുന്നത്. ( Virat Kohli Gets New Tattoo Before IPL 2023 )

കോലിയുടെ ആവശ്യമനുസരിച്ച് പുതിയ ടാറ്റൂ ഡിസൈൻ ചെയ്തതും താരത്തിന്റെ കൈയില്‍ ടാറ്റൂ ചെയ്തതും സ്റ്റുഡിയോയുടെ ഉടമ സണ്ണി ഭാനുഷാലിയാണ്. തന്റെ പഴയ ടാറ്റൂ മറയ്ക്കാൻ വേണ്ടി കൂടിയാണ് പുതിയ ടാറ്റു . ആത്മീയതയേയും എല്ലാ ചരാചരങ്ങളുടെ പരസ്പര ബന്ധത്തെയും സൃഷ്ടിയുടെ ഉറവിടത്തെയും പ്രതിനിധീകരിക്കുന്നതും ഉയര്‍ച്ച, ഏകത്വം, ജീവിതത്തിന്റെ ഘടന, എല്ലാറ്റിന്റെയും ഉറവിടം എന്നിവയെ ചിത്രീകരിക്കുന്നതുമാണ് കോലിയുടെ പുതിയ ടാറ്റൂവെന്ന് സണ്ണി ഭാനുഷാലി പറയുന്നു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

മണിക്കൂറുകളോളം നീണ്ട രണ്ട് സെഷനുകളിലായി മുംബൈയിലും ബെംഗളൂരുവിലുമായി ടാറ്റൂ പൂര്‍ത്തിയാക്കിയത്.ആറു മണിക്കൂറോളമെടുത്താണ് മുംബൈയില്‍ നടന്ന ആദ്യ സെഷനില്‍ ടാറ്റൂവിന്റെ ഒരു ഭാഗം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് ബെംഗളൂരുവില്‍ നടന്ന രണ്ടാം സെഷനില്‍ എട്ടു മണിക്കൂറോളമെടുത്ത് ടാറ്റൂ പൂര്‍ത്തിയാക്കുകയായിരുന്നു. രണ്ട് സെഷനുകളിലായി 14 മണിക്കൂറോളമാണ് ഇതിനായി കോലി ചെലവഴിച്ചത്.

Story Highlights: Virat Kohli Gets New Tattoo Before IPL 2023

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top