Advertisement

ആര്‍ട്ടെമിസ് 2 ദൗത്യത്തിന് തയ്യാറായി ക്രിസ്റ്റീന കോക്ക്; ചന്ദ്രനെ ചുറ്റുന്ന ആദ്യ വനിതയാര്?

April 4, 2023
4 minutes Read
Who is Christina Koch? NASA astronaut set for Artemis 2

മാറ്റത്തിന്റെ ഭാഗമായി, സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി നടക്കുന്ന ചാന്ദ്ര ദൗത്യത്തില്‍ ആദ്യമായി ഒരു വനിതാ ബഹിരാകാശ സഞ്ചാരി യാത്ര ചെയ്യാന്‍ പോവുകയാണെന്ന വാര്‍ത്തയാണ് അന്താരഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അര നൂറ്റാണ്ടിനു ശേഷം ചന്ദ്രനെ കീഴടക്കാന്‍ ബഹിരാകാശത്തേക്ക് ആര്‍ട്ടെമിസ്2 ദൗത്യത്തില്‍ നാസ അയക്കുന്നത് നാല് പേരെ ആണ്. അമേരിക്കക്കാരായ 2 പുരുഷന്മാരും ഒരു വനിതയും കൂടാതെ ഒരു കാനഡക്കാരനാണ് സംഘത്തിലുള്ളത്. ചന്ദ്രനിലേക്കുള്ള 1969 ല്‍ നടന്ന ആദ്യ യാത്രയില്‍ നീല്‍ ആംസ്‌ട്രോങ് , മൈക്കിള്‍ കോളിന്‍സ്, എഡ്വിന്‍ ഇ. ആള്‍ട്രിന്‍ എന്നിവര്‍ക്ക് ശേഷം 50 വര്‍ഷത്തിനിപ്പുറം 4 അംഗസംഘമാണ് ഇപ്പോള്‍ ചന്ദ്രനിലേക്ക് യാത്ര തിരിക്കാന്‍ പോകുന്നത്. ( Who is Christina Koch? NASA astronaut set for Artemis 2)

ആദ്യ യാത്രയിലും പിന്നീടുള്ള യാത്രകളിലുമൊന്നും വനിതകള്‍ പങ്കാളികള്‍ ആയിരുന്നില്ല, എന്നാല്‍ ക്രിസ്റ്റിന കോക് എന്ന ബഹിരാകാശ സഞ്ചാരിയുടെ ചന്ദ്രനിലേക്കുള്ള ഈ യാത്ര വലിയൊരു മാറ്റത്തിന്റെ തുടക്കം തന്നെ ആണ്. ആദ്യമായല്ല ക്രിസ്റ്റിന ബഹിരാകാശ യാത്ര നടത്തുന്നത് എങ്കിലും, ചന്ദ്രനിലേക്കുള്ള യാത്ര ഇത് ആദ്യമാണ്. അമേരിക്കന്‍ എഞ്ചിനീയറും നാസയിലെ ബഹിരാകാശയാത്രികയുമാണ് ക്രിസ്റ്റിന. മിഷിഗണിലെ ഗ്രാന്റ് റാപിഡ്‌സ് സ്വദേശിയായ ക്രിസ്റ്റീന 328 ദിവസവും 13 മണിക്കൂറും 58 മിനിറ്റും ബഹിരാകാശത്ത് കഴിഞ്ഞിട്ടുണ്ട്. ഒറ്റയടിക്ക് ഏറ്റവും കൂടുതല്‍ കാലം ബഹിരാകാശത്ത് കഴിഞ്ഞതിന്റെ റെക്കോഡുണ്ട് ഈ 43കാരിക്ക്. 2019ലും 2020ലുമായാണ് ക്രിസ്റ്റീന 328 ദിവസം ബഹിരാകാശ നിലയത്തില്‍ കഴിഞ്ഞത്.

ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ്, ഫിസിക്‌സ് എന്നിവയില്‍ സയന്‍സ് ബിരുദവും നോര്‍ത്ത് കരോലിന സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദവും നേടി 2019 ല്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് 59, 60, 61 പര്യവേഷണങ്ങളില്‍ ഒരു ഫ്‌ലൈറ്റ് എഞ്ചിനീയറായി പ്രവേശിച്ച ആളാണ് ക്രിസ്റ്റിന. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്ത് സ്ഥിതി ചെയ്യുന്ന ഒരു ഡൗണ്‍ പവര്‍ കണ്‍ട്രോള്‍ യൂണിറ്റ് മാറ്റിസ്ഥാപിക്കുന്നതിനായി, ബഹിരാകാശ നടത്തത്തില്‍ പങ്കെടുത്ത ആദ്യ വനിതകളാണ് ക്രിസ്റ്റിന യും മറ്റൊരു ബഹിരാകാശ സഞ്ചാരിയായ ജെസീക്ക മെയറും.ആദ്യത്തെ വനിതാ ബഹിരാകാശ നടത്തത്തിന്റെ റെക്കോര്‍ഡിലും ക്രിസ്റ്റീനക്കുണ്ട്. ആറ് തവണയായി 42 മണിക്കൂറും 15 മിനിറ്റും ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കിയ ആളാണ് ക്രിസ്റ്റിന.

Read Also: പൊള്ളിയ കാലുമായി റഹ്‌മത്തിനേയും കുഞ്ഞിനേയും തിരഞ്ഞ് അയല്‍ക്കാരന്‍; നിലയ്ക്കാത്ത ഫോണ്‍കോളുകള്‍; നോവായി എലത്തൂര്‍

2019 ല്‍ തുടങ്ങി, 2020 ല്‍ അവസാനിച്ച ചരിത്രപരമായ ദൗത്യത്തില്‍, ക്രിസ്റ്റിന കോച്ച് ഭൂമിയെ 5,248 തവണ ഭ്രമണം ചെയ്യുകയും 139 ദശലക്ഷം മൈല്‍ യാത്ര പൂര്‍ത്തിയാക്കുകയും ചെയ്തു. 291 തവണ ചന്ദ്രനില്‍ പോയിവരുന്നതിനു തുല്യമായ ദൂരമാണിത്. ആര്‍ട്ടെമിസ് പദ്ധതിയിലുള്‍പ്പെടുത്തി മനുഷ്യനെ ചന്ദ്രനിലെത്തികാനായുള്ള ഉദ്യമം, ചൊവ്വയിലേക്കുള്ള മനുഷ്യ പര്യവേക്ഷണത്തിന്റെ തയ്യാറെടുപ്പ് എന്നീ ലക്ഷ്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സഹായിക്കുന്ന നിരവധി ദീര്‍ഘകാല ബഹിരാകാശ പഠനങ്ങളില്‍ പങ്കെടുത്താണ് അവര്‍ മടങ്ങിയത്.

ഈ ബഹിരാകാശയാത്രിക ചരിത്രം സൃഷ്ടിക്കുന്നത് ഇതാദ്യമായല്ല, ചന്ദ്രനിലേക്ക് യാത്ര ചെയ്യുന്ന ആദ്യ വനിതാ എന്ന പദവിയും ഇനി ക്രിസ്റ്റീനക്ക് സ്വന്തമാക്കാന്‍ പോവുകയാണ്. 2024 ല്‍ നടക്കാന്‍ ഇരിക്കുന്ന ആര്‍ട്ടെമിസ് 2 ചാന്ദ്ര ഡൗത്യത്തില്‍ 4 പേര് അടങ്ങുന്ന സംഘം ചന്ദ്രനില്‍ കാലുകുത്തില്ല ,എന്നാല്‍ 2025 ല്‍ നടക്കാന്‍ ഇരിക്കുന്ന ആര്‍ട്ടെമിസ് 3 ദൗത്യത്തില്‍ സഞ്ചാരികള്‍ കാലുകുത്തുമെന്നാണ് നാസ വെളിപ്പെടുത്തിയിരിക്കുന്നത്.

Story Highlights: Who is Christina Koch? NASA astronaut set for Artemis 2

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top