Advertisement

വരാനിരിക്കുന്നത് 10 ബാങ്ക് അവധി ദിനങ്ങൾ; കരുതിയിരിക്കാം

April 5, 2023
Google News 1 minute Read
april bank holiday 2023

ഈ മാസം ഇനി വരാനിരിക്കുന്നത് 9 ബാങ്ക് അവധി ദിനങ്ങൾ. അതിൽ പലതും വെള്ളിയും ശനിയും കൂടി ആയതിനാൽ അടുപ്പിന്ന് രണ്ടോ മുന്നോ ദിവസത്തേക്ക് ബാങ്ക് ഇടപാടുകൾ നടക്കില്ല. അതുകൊണ്ട് തന്നെ ഈ ദിവസങ്ങൾ കരുതിയിരിക്കണം. ( April Bank Holidays 2023 )

ഏപ്രിൽ 7ന് ദുഃഖ വെള്ളിയാണ്. ഏപ്രിൽ 8 ശനിയും ബാങ്ക് അവധിയാണ്. ഏപ്രിൽ 9 ഞായറാണ്. അതുകൊണ്ട് തന്നെ ഈ ആഴ്ച അടുപ്പിച്ച് മൂന്ന് ദിവസം ബാങ്ക് അവധിയായിരിക്കും. ഈ ദിനങ്ങളിൽ ബാങ്ക് ഇടപാടുകൾ സാധിക്കില്ല.

അടുത്ത ആഴ്ച ഏപ്രിൽ 14ന് വെള്ളിയാഴ്ച അംബേദ്കർ ജയന്തിയും ശനിയാഴ്ച ഏപ്രിൽ 15ന് വിഷുവുമാണ്. ഈ രണ്ട് ദിവസവും തൊട്ടടുത്ത ദിവസം ഞായറാഴ്ചയും വന്നതോടെ ഈ ആഴ്ചയും മൂന്ന് ദിവസങ്ങൾ ബാങ്ക് അവധിയായിരിക്കും.

തൊട്ടടുത്ത ആഴ്ച ഏപ്രിൽ 21ന് ഈദുൽ ഫിത്തർ അവധിയാണ്. ഈ ദിവസം ബാങ്ക് പ്രവർത്തിക്കില്ല. ഏപ്രിൽ 22 ശനിയും ഏപ്രിൽ 23 ഞായറും കൂടി ബാങ്ക് അവധിയായിരിക്കും. പിന്നീട് വരുന്ന ഏപ്രിൽ 30 ഞായറാഴ്ചയും പതിവ് പോലെ ബാങ്ക് അവധിയാണ്.

Story Highlights: April Bank Holidays 2023

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here