എലത്തൂർ ട്രെയിൻ തീവയ്‌പ്പ് കേസ്; പ്രതിയെ ഉടൻ കേരളത്തിലെത്തിക്കും; ഡിജിപി

എലത്തൂർ ട്രെയിൻ തീവയ്‌പ്പ് കേസ്, പ്രതിയെ ഉടൻ കേരളത്തിലെത്തിക്കുമെന്ന് ഡിജിപി അനില്‍കാന്ത്. പ്രതി പിടിയിലായി, കൂടുതൽ പ്രതികരണം ചോദ്യം ചെയ്ത ശേഷം. പ്രതി പിടിയിലായത് കേന്ദ്ര സംസ്ഥാന ഏജൻസികളുടെ സംയുക്ത നീക്കത്തിലെന്നും ഡി ജി പി അനില്‍കാന്ത് പ്രതികരിച്ചു.(DGP Anilkanth confirms elathur train attack suspects arrest)
ഇയാളെ ഉടന്‍ കേരളത്തിലെത്തിക്കുമെന്നും ഇതിനായുള്ള നടപടികള്‍ മഹാരാഷ്ട്ര ഡി.ജി.പിയുമായി ചേര്‍ന്ന് കൈക്കൊണ്ടെന്നും ഡി.ജി.പി അറിയിച്ചു. ആക്രമണത്തിലേക്കു നയിച്ച കാരണങ്ങള്‍ പിടിയിലായ അക്രമിയെ വിശദമായി ചോദ്യം ചെയ്ത ശേഷം മാത്രമെ വ്യക്തമാകൂ എന്നും കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം പ്രതിക്ക് മാനസിക പ്രശ്നങ്ങളിലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. പ്രതിയെ ചോദ്യം ചെയ്‌തതിൽ നിന്നുമാണ് വിവരം ലഭിച്ചത്. മറ്റാരോ നിർദേശിച്ച പ്രകാരമാണ് പ്രതി കുറ്റകൃത്യം ചെയ്തതെന്ന് മൊഴി നൽകി. മഹാരാഷ്ട്ര എ ടി സും കേരള എ ടി സിലേയും ഉദ്യോഗസ്ഥരാണ് പ്രതിയെ ചോദ്യം ചെയ്യലിന് വിധേയമാക്കിയത്.
പ്രതിക്ക് അധികം സംസാരിക്കാൻ കഴിയാത്ത സഹചര്യമാണ് ഉള്ളത്. മുഖത്ത് പൊള്ളലേറ്റത് കൊണ്ട് പ്രതിക്ക് കൂടുതൽ സംസാരിക്കാനാകില്ലെന്ന് പൊലീസ് അറിയിച്ചു. കുറ്റകൃത്യം ചെയ്തുവെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. മാനസിക പ്രശ്‌നങ്ങളില്ല എന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
മറ്റാരോ നിർദേശിച്ച പ്രകാരമാണ് പ്രതി കുറ്റകൃത്യം ചെയ്തതെന്നും മൊഴി നൽകിയതായി അന്വേഷണസംഘം പറയുന്നു. കൃത്യമായ പദ്ധതിയുടെ അടിസ്ഥാനത്തിലാണ് കുറ്റകൃത്യം ചെയ്‌തതെന്നും പ്രതി മൊഴി നൽകി.
ഷെഹറൂഖ് സെയ്ഫി കുടുങ്ങിയത് ഏജൻസികളുടെ സംയുക്ത നീക്കത്തിലാണ്. രത്നഗിരിയിൽ ഉണ്ടെന്ന വിവരം കിട്ടിയത് ഇന്റലിജൻസിനാണ്. പിടികൂടിയത് മഹാരാഷ്ട്ര എടിഎസ് സംഘം. മഹാരാഷ്ട്ര എടിഎസിന് വിവരം കൈമാറിയത് സെൻട്രൽ ഇന്റലിജൻസാണ്. രത്നഗിരി സിവിൽ ആശുപത്രിയിൽ പ്രതി ഇന്നലെ ചികിത്സ തേടിയിരുന്നു. ഇയാൾക്ക് ശരീരത്തിൽ പൊള്ളലേറ്റതിന്റെയും മുറിവേറ്റതിന്റെയും പാടുകളുണ്ട്. ഇന്നലെ രാത്രിയാണ് ഇയാൾ പിടിയിലാകുന്നത്.
Story Highlights: DGP Anilkanth confirms elathur train attack suspects arrest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here